കോപ്പിയടി: ബിടെക് പരീക്ഷ സാങ്കേതിക സര്‍വകലാശാല റദ്ദാക്കി

തിരുവനന്തപുരം > ക്രമക്കേട് കണ്ടെത്തിയതിനെ തുടര്ന്ന് വെള്ളിയാഴ്ച്ച നടന്ന ബിടെക് പരീക്ഷ സാങ്കേതിക സര്വകലാശാല റദ്ദാക്കി. മൂന്നാം സെമസ്റ്റര് കണക്ക് സപ്ലിമെന്ററി പരീക്ഷയില് കൂട്ടകോപ്പിയടി നടന്നുവെന്നാണ് കണ്ടെത്തല്. കേരള ടെക്നിക്കല് യൂണിവേഴ്സിറ്റി പ്രോ വി സിയുടെ നേതൃത്വത്തില് നടന്ന യോഗത്തിലാണ് പരീക്ഷ റദ്ദാക്കാനുള്ള തീരുമാനമെടുത്തത്.

പരീക്ഷാ ഹാളില് മൊബൈല് കൊണ്ടുവന്ന് വാട്സ്ആപ്പ് ഗ്രൂപ്പുവഴി ഉത്തരങ്ങള് കൈമാറി ആയിരുന്നു കോപ്പിയടി നടന്നത്. വിവിധ ജില്ലകളിലെ അഞ്ച് കോളജുകളില് ക്രമക്കേട് കണ്ടെത്തി. വിഷയത്തില് സൈബര് പൊലീസിന് പരാതി നല്കാനും തീരുമാനിച്ചിട്ടുണ്ട്.











Credits Kerala || Deshabhimani ​Online ​News https://ift.tt/3mnnlKr

Comments

Archive

Contact Form

Send