കോട്ടയം അറുകാലിക്കലിൽ കോൺഗ്രസ്, ബിജെപി ബന്ധം ഉപേക്ഷിച്ച് നിരവധിപേർ സിപിഐ എമ്മിലേക്ക്
ഏഴംകുളം > ഏഴംകുളം അറുകാലിക്കൽ 18-ാം വാർഡിൽനിന്ന് കോൺഗ്രസ്, ബിജെപി ബന്ധം ഉപേക്ഷിച്ച് 23 പേർ സിപിഐ എമ്മിനോടൊപ്പം. സംസ്ഥാനം നേരിടുന്ന പ്രതിസന്ധിഘട്ടത്തിൽപോലും സർക്കാരിനെതിരെ നുണപ്രചാരണവും കോവിഡ് വ്യാപന ഭീഷണിയും നടത്തുന്ന കോൺഗ്രസ്, ബിജെപി സംഘങ്ങളോടുള്ള പ്രതിഷേധമാണ് ബന്ധം ഉപേക്ഷിക്കാൻ കാരണമെന്ന് ഇരുപാർടികളിൽനിന്നും വന്നവർ പറഞ്ഞു. ബിജെപിയുടെയും കോൺഗ്രസിന്റെയും കൊലപാതക രാഷ്ട്രീയം അംഗീകരിക്കാനാവില്ലെന്നും അവർ പറഞ്ഞു.
അറുകാലിക്കൽ ക്ഷീര സംഘം പ്രസിഡന്റ് എം ഷാജി കുളഞ്ഞിയിൽ, ബിഎംഎസ് മുൻ പഞ്ചായത്ത് കോ -ഓർഡിനേറ്റർ സുനിൽകുമാർ നെടിയത്ത് പുത്തൻവീട്, യുവമോർച്ച അറുകാലിക്കൽ യൂണിറ്റ് പ്രസിഡന്റ് വി എം അനൂപ് വേലൻപറമ്പിൽ, ബിഎംഎസ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രവീന്ദ്രൻ നായർ രാജേഷ് ഭവനം തുടങ്ങി 23 പേരും കുടുംബാംഗങ്ങളുമാണ് സിപിഐ എമ്മിലേക്ക് എത്തിയത്.പാർടിയിലേക്ക് എത്തിയവരെ സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു രക്തഹാരമണിയിച്ച് സ്വീകരിച്ചു. യോഗത്തിൽ ബിജോ എം ജോർജ് അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി സി മോഹനൻ, ഏരിയ കമ്മിറ്റിയംഗം എസ് സി ബോസ്, രാജ്കുമാർ എന്നിവർ സംസാരിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/33DHTbl
Comments