കുറച്ച് സീറ്റും വോട്ടുമാണ് പ്രധാനമെന്ന് കാണരുത്; ചെന്നിത്തലയുടെ വഴിവിട്ട പ്രസ്താവനയെക്കുറിച്ച് കോണ്‍ഗ്രസുകാര്‍ ചിന്തിക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം > കേന്ദ്ര ഏജന്സികളെ സംബന്ധിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവന രാഷ്ട്രീയത്തിന്റെ ആദ്യാക്ഷരം അറിയാവുന്ന ആര്ക്കും മനസിലാക്കാന് കഴിയാത്തതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേന്ദ്രഏജന്സികളെ സംബന്ധിച്ച കോണ്ഗ്രസ് നിലപാടാണ് രാഹുല്ഗാന്ധിയും സോണിയാഗാന്ധിയും ഉള്പ്പെടെയുള്ള ദേശീയ നേതാക്കള് വ്യക്തമാക്കിയത്. ഒരു അഖിലേന്ത്യാപാര്ടിയുടെ ഭാഗമായി നില്ക്കുമ്പോള് അഖിലേന്ത്യാ നേതൃത്വം പറയുന്ന കാര്യത്തെ തള്ളിപ്പറയാന് സാധാരണനിലയില് സംസ്ഥാന നേതൃനിരയിലുള്ളവര് തയ്യാറാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സിബിഐയെ ഉള്പ്പെടെ കേന്ദ്രസര്ക്കാര് ദുരുപയോഗിക്കുന്നതിനെതിരെ സോണിയാഗാന്ധി വിമര്ശിച്ചതും, സിബിഐയെ പിന്താങ്ങിയ ചെന്നിത്തലയുടെ നിലപാടും സംബന്ധിച്ച് മാധ്യമപ്രവര്ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേന്ദ്രഏജന്സികളെ സംബന്ധിച്ച രാഹുല്ഗാന്ധിയുടെ പ്രസ്താവനയെ ഒരു ബിജെപി നേതാവ് വിമര്ശിച്ചിരുന്നു. ഇതുവരെ എല്ലാക്കാര്യത്തിനും തങ്ങള്ക്കൊപ്പം ഒരുമിച്ചുനിന്ന കോണ്ഗ്രസ് ഇക്കാര്യത്തില് നിലപാട് മാറിയോ എന്നാണ് ബിജെപി നേതാവ് ചോദിച്ചത്. ആ ചോദ്യത്തിനുള്ള വ്യക്തത വരുത്തലാണ് പ്രതിപക്ഷ നേതാവില് നിന്നുണ്ടായത്. ദേശീയതലത്തില് നിന്ന് വ്യത്യസ്തമായി ബിജെപിയുമായി കഴിയാവുന്ന ഇടങ്ങളില് ഒന്നിച്ച് പോകുകയാണ് കേരളത്തിലെ കോണ്ഗ്രസ്. അതിന് രാഹുല്ഗാന്ധിയുടെ പ്രസ്താവന തടസമാണെന്ന് ബിജെപി നേതാവ് സൂചിപ്പിച്ചപ്പോഴാണ് ദേശീയ നേതൃത്വത്തെ ചെന്നിത്തല തള്ളിയത്.
രാജ്യത്ത് മതനിരപേക്ഷത പലരീതിയില് ചോദ്യം ചെയ്യപ്പെടുന്നുണ്ട്. എന്നാല് കേരളം ഒരു പ്രത്യേക തുരുത്തായി നിലകൊള്ളുന്നു. മതനിരപേക്ഷതയ്ക്ക് ഒരുപോറല്പോലും ഏല്ക്കാതെ നമുക്ക് മുന്നോട്ട് പോകാന് കഴിയുന്നു. ആ മതനിരപേക്ഷതയെ അപകടപ്പെടുത്താനുള്ള നീക്കമാണ് വര്ഗീയ-തീവ്രവാദ ശക്തികളുമായുള്ള കൂടിച്ചേരല്.
കുറച്ച് വോട്ടും കുറച്ച് സീറ്റുമാണ് പ്രധാനമെന്ന് കരുതാന് പാടില്ല. കേരളീയ സമൂഹം ഇത്തരത്തിലുള്ള വഴിവിട്ട നീക്കങ്ങളെല്ലാം തിരിച്ചറിയുന്ന സമൂഹമാണ്. പ്രതിപക്ഷ നേതാവിന്റെ ഇത്തരം വഴിവിട്ട പ്രസ്താവനകളടക്കം എത്രകണ്ട് ആ പാര്ടിക്ക് യോജിച്ചതാണെന്ന് ചിന്തിക്കുന്ന കോണ്ഗ്രസുകാര് ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/3jzefsm
Comments