രാജ്യത്തെ ഏറ്റവും മികച്ച ഭരണം കേരളത്തില്‍; പബ്ലിക് അഫയേഴ്‌സ് ഇന്‍ഡക്‌സില്‍ വീണ്ടും ഒന്നാമത്
കൊച്ചി > ഇന്ത്യയിലെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി കേരളം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഐഎസ്ആര്ഒ മുന് മേധാവി ഡോ.കസ്തുരി രംഗന് അദ്ധ്യക്ഷനായ പബ്ലിക് അഫയേഴ്സ് സെന്റര് തയ്യാറാക്കിയ പബ്ലിക് അഫയേഴ്സ് ഇന്ഡക്സ് പ്രകാരമാണ് ഇന്ത്യയിലെ വലിയ സംസ്ഥാനങ്ങളിലെ മികച്ച ഭരണത്തിനുള്ള പദവി കേരളത്തിന് ലഭിച്ചത്. ചെറിയ സംസ്ഥാനങ്ങളില് ഗോവയാണ് ഒന്നാം സ്ഥാനത്ത്.
സര്ക്കാരിന്റെ കാര്യക്ഷമത, അക്കൗണ്ടബിലിറ്റി, നിയമവാഴ്ച, അഴിമതി നിയന്ത്രിക്കല് എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില് 13 വികസനലക്ഷ്യങ്ങള് കൈവരിക്കുന്നതിലെ മികവും 50 സൂചികകളും വിലയിരുത്തിയാണ് കേരളം ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ടത്.
Credits Kerala || Deshabhimani Online News https://ift.tt/3kMMr5e
Comments