ഫാഷന്‍ ജ്വല്ലറി തട്ടിപ്പ് മറ്റൊരു പോപ്പുലര് ഫിനാന്‍സ്: ഹൈക്കോടതി
കൊച്ചി> മുസ്ലിം ലീഗ് എംഎല്എ എം.സി ഖമറുദീന് പ്രതിയായ ഫാഷന് ജ്വല്ലറി തട്ടിപ്പ് മറ്റൊരു പോപ്പുലര് ഫിനാന്സ് ആണെന്ന് ഹൈക്കോടതി.പൊലിസ് രജിസ്റ്റര് ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഖമറുദീന് സമര്പ്പിച്ച ഹര്ജി പരിഗണിക്കവെയാണ് കോടതിയുടെ വാക്കാല് പരാമര്ശം. ഹര്ജിയില് കോടതി സര്ക്കാരിന്റെ നിലപാട് തേടി.
നിക്ഷേപകരുമായുള്ള കരാര് പാലിക്കുന്നതില് വീഴ്ച വന്നിട്ടുണ്ടെന്നും സിവില് കേസ് ആണെന്നും തനിക്കെതിരെ ചുമത്തിയ വഞ്ചനാകുറ്റം നിലനില്ക്കില്ലെന്നുമാണ് ഖമറുദീന്റെ വാദം.കേസ് രാഷ്ട്രീയ പ്രേരിതമാണന്നും
ഖമറുദീന് ആരോപിച്ചു.
ചന്ദേര പൊലിസ് രജിസ്റ്റര് ചെയ്ത കേസില് രണ്ടാം പ്രതിയാണ് ഖമറുദീന്.ഖമറുദീന് പ്രമോട്ടര്മാരില് ഒരാളായ കമ്പനി നിക്ഷേപകരില് നിന്ന് കോടികള് സ്വീകരിച്ചുവെന്നാണ് പരാതി.2017 ന് ശേഷം കമ്പനി കണക്കുകളും നല്കിയിട്ടില്ല .
Credits Kerala || Deshabhimani Online News https://ift.tt/2FxCR6O
Comments