എറണാകുളം മെഡിക്കല്‍ കോളേജ്: ആരോപണം കൊഴുപ്പിക്കാന്‍ വിവാദ ലേഖിക രംഗത്ത്

കളമശേരി> കോണ്ഗ്രസ് സംഘടനാ നേതാവായ നേഴ്സിങ് ഓഫീസറുടെ വാട്ട്സ് അപ്പ് സന്ദേശത്തിന് പിന്നാലെ ദുരാരോപണങ്ങളുടെ പുകമറ സൃഷ്ടിച്ച് മെഡിക്കല് കോളേജിനെ സംശയത്തിന്റെ മുള്മുനയില് നിര്ത്താന് വിവാദ ലേഖിക രംഗത്ത്.മാസങ്ങള്ക്ക് മുമ്പ് മനോരമ ചാനലില് വ്യാജ ദൃശ്യം കാണിച്ച് മെഡിക്കല് കോളേജിലെ കോവിഡ് രോഗികള്ക്ക് ഭക്ഷണം പോലും കിട്ടാതെ ദുരിതത്തിലാണെന്ന് വരുത്തി തീര്ക്കാന് വാര്ത്ത മെനഞ്ഞ ലേഖികയാണ് പുതിയ ദൗത്യവുമായി എത്തിയത്.

വ്യാപകമായ എതിര്പ്പിനെ തുടര്ന്ന് അന്ന് മനോരമ തെറ്റ് സമ്മതിച്ച് മാപ്പു പറഞ്ഞിരുന്നു. മെഡിക്കല് കോളേജില് വ്യാപകമായി ചികിത്സാ പിഴവാണ് ഉള്ളത് എന്ന് സാക്ഷ്യപ്പെടുത്താന് മുന് കെ എസ് യു നേതാവായ ഡോ. നജ്മയെയാണ് ഇപ്പോള് രംഗത്തിറക്കിയത്. കോവിഡ് രോഗിയായിരുന്ന ഹാരിസിന്റെ മരണം ഓക്സിജന് ട്യൂബ് ഘടിപ്പിക്കാതെ സംഭവിച്ചതാണെന്നാണ് ഈ ജൂനിയര് ഡോക്ടര് സാക്ഷ്യപ്പെടുത്തുന്നത്. എന്നാല് താന് ആ സമയത്ത് ഡ്യൂട്ടിയിലില്ലായിരുന്നെന്നും മറ്റൊരു ഡോക്ടര് പറഞ്ഞ അറിവാണെന്നുമാണ് വെളിപ്പെടുത്തല്.

ദീര്ഘ അവധിയിലിരിക്കുന്ന നേഴ്സിങ് ഓഫീസറുടെ വാട്ട്സ്ആപ്പ് സന്ദേശവും ഇത്തരത്തിലുള്ളതാണ്. ഇരുവരും തങ്ങളുടെ അധികാര പരിധിയിലുള്ള കാര്യങ്ങളല്ല പ്രചരിപ്പിക്കുന്നത്. സ്വകാര്യ മേഖലക്കു വേണ്ടി നില്ക്കുന്ന ചാനലും യുഡിഎഫ് രാഷ്ട്രീയക്കാര്ക്കുവേണ്ടി തെറ്റായ വിവരം പ്രചരിപ്പിക്കുന്ന ഉദ്യോഗസ്ഥരും ചെയ്യുന്നത് കോവിഡ് ചികിത്സയില് അന്താരാഷ്ട്ര പ്രശസ്തി നേടിയ സര്ക്കാര് മെഡിക്കല് കോളേജിനെ അപകീര്ത്തിപെടുത്തുകയാണ്.



Credits Kerala || Deshabhimani ​Online ​News https://ift.tt/2T9ftzP

Comments

Archive

Contact Form

Send