ശമ്പളകുടിശ്ശിക ചോദിച്ചു; രാജസ്ഥാനിൽ ദളിത്‌ യുവാവിനെ ഷാപ്പുടമ ചുട്ടുകൊന്നു


ജയ്പുർ> രാജസ്ഥാനിലെ ആൾവാറിൽ ശമ്പള കുടിശ്ശിക ആവശ്യപ്പെട്ട ദലിത് യുവാവിനെ മദ്യവിൽപ്പനശാലയുടെ ഉടമ ചുട്ടുകൊന്നു. ജഡ്ക ഗ്രാമവാസിയായ കമൽകിഷോർ (22) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് സംഭവം.

മദ്യഷാപ്പിലെ ജീവനക്കാരനായ കമലിന് അഞ്ച് മാസമായി ശമ്പളം ലഭിച്ചിരുന്നില്ല. നിരന്തരം ശമ്പളം ആവശ്യപ്പെട്ടിട്ടും നൽകാത്തതിനെ തുടർന്ന് ഇയാൾ വീട്ടിലേക്ക് മടങ്ങി. ഇതോടെ ഉടമ സുഭാഷും സുഹൃത്ത് രാകേഷ് യാദവും ചേർന്ന് ഇയാളുടെ വീട്ടിലെത്തി പണം നൽകാം എന്നുപറഞ്ഞ് കൂട്ടിക്കൊണ്ടു പോയി. കമലിനെ മർദിക്കുകയും മദ്യഷാപ്പിന്റെ ഉള്ളിലിട്ട് പെട്രോളൊഴിച്ച് കത്തിക്കുകയുമായിരുന്നു.

കമൽകിഷോറിന്റെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഞായറാഴ്ച പൊലീസെത്തി പരിശോധിച്ചപ്പോൾ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ ഫ്രീസറിനുള്ളിലായിരുന്നു. പ്രതികൾ ഒളിവിൽപ്പോയി.



Credits National || Deshabhimani ​Online ​News https://ift.tt/37JyOjz

Comments

Archive

Contact Form

Send