കനിവായി സമര യൗവനം; കോവിഡ് രോഗിയുടെ സംസ്‌കാരച്ചടങ്ങ് ഏറ്റെടുത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

ബാലുശേരി > കോവിഡ് 19 രോഗബാധമൂലം മരണമടഞ്ഞ വ്യക്തിയുടെ സംസ്കാരം ഡിവൈഎഫ്ഐ പ്രവര്ത്തകര് നടത്തി. ബാലുശേരി എരമംഗലം വായലകണ്ടി അരിയന്റെ (75) ശവസംസ്കാരമാണ് ഡിവൈഎഫ്ഐ പ്രവര്ത്തകര് ഏറ്റെടുത്ത് നടത്തിയത്.

അരിയന്റെ വീട്ടിലുള്ള നാല് പേരും കോവിഡ് ബാധിതരായി ചികിത്സയിലാണ്. ഇതോടെയാണ് ഡിവൈഎഫ്ഐ ചടങ്ങ് ഏറ്റെടുത്തത്. പിപിപി കിറ്റ് ധരിച്ച് കോവിഡ് പ്രോട്ടോക്കോള് പാലിച്ചായിരുന്നു സംസ്കാരം. ഡിവൈഎഫ്ഐ കോക്കല്ലൂര് മേഖല കമ്മറ്റി അംഗങ്ങളായ ടി എം നിജീഷ്, അബിന് സത്യന്, അശ്വന്, കെ പി സജിഷ് തുടങ്ങിയവരാണ് കോഴിക്കോട് ശ്മാശനത്തില് നടന്ന ചടങ്ങുകള്ക്ക് നേതൃത്വം നല്കിയത്.

പ്രദേശത്ത് കോവിഡ് പ്രതിരോധപ്രവര്ത്തനങ്ങളിലും ഡിവൈഎഫ്ഐ സജീവമാണ്. കോക്കല്ലൂര് ആശുപത്രി, സ്കൂളുകള്, സര്ക്കാര് ഓഫീസുകള് തുടങ്ങിയ സ്ഥലങ്ങളില് ശുചീകരണ പ്രവര്ത്തനങ്ങള്ക്കും ഡിവൈഎഫ്ഐ നേതൃത്വം നല്കുന്നുണ്ട്.



Credits Kerala || Deshabhimani ​Online ​News https://ift.tt/34yur7J

Comments

Archive

Contact Form

Send