ആൾക്കൂട്ട സമരത്തിൽ നിന്ന്‌ പിന്നോട്ട്‌ പോകില്ല; വി മുരളീധരനെതിരായ അന്വേഷണം അറിഞ്ഞില്ല: കെ സുരേന്ദ്രൻ

കോഴിക്കോട് > കോവിഡ് വ്യാപനത്തിന്റെ പേരിൽ ആൾക്കൂട്ട സമരത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സമരം ചെയ്തത്. അതിനിയും തുടരും.

ബിജെപി സമരത്തിൽ പങ്കെടുത്ത ആർക്കും ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്നും ചോദ്യങ്ങൾക്ക് മറുപടിയായി സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കേന്ദ്രമന്ത്രി വി മുരളീധരനെതിരെ പ്രോട്ടോക്കോൾ ലംഘനവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണം താനറിഞ്ഞിട്ടില്ല. ആരെങ്കിലും പരാതി കൊടുത്തിട്ടുണ്ടോ എന്നറിയില്ല. സ്വർണക്കടത്ത് കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ചികിത്സാ നാടകമാണ് ശിവശങ്കറും സംസ്ഥാന സർക്കാരും ചേർന്ന് നടത്തുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3jiiNU4

Comments

Archive

Contact Form

Send