ചുവപ്പിലേക്ക്‌ ചുവടുറച്ച്‌ മാഞ്ചി

മാഞ്ചി
സിപിഐ എം സ്ഥാനാർഥി ഡോ. സത്യേന്ദ്ര യാദവിന് മാഞ്ചിയിൽമൂന്നാം അങ്കമാണ്. 2010ൽ ആദ്യ മത്സരത്തിൽ നേടിത് 5541 വോട്ട്. 2015ൽ ഇത് പതിനെണ്ണായിരത്തിലേക്ക് ഉയർന്നു. നവംബർ മൂന്നിനുള്ള രണ്ടാം ഘട്ടത്തിലെ വോട്ടെടുപ്പിൽ മഹാസഖ്യത്തിന്റെ ഭാഗമായി മത്സരിക്കുമ്പോൾ വിജയത്തിൽ കുറഞ്ഞതൊന്നും സത്യേന്ദ്രയും പാർടിയും പ്രതീക്ഷിക്കുന്നില്ല. സിപിഐ എം സരൺ ജില്ലാ സെക്രട്ടറിയറ്റ് അംഗവും കിസാൻസഭ ജില്ലാ സെക്രട്ടറിയുമാണ് സത്യേന്ദ്ര. പട്ന നഗരത്തിൽനിന്ന് 100 കിലോമീറ്റർ പടിഞ്ഞാറ് യുപിയുമായി അതിർത്തി പങ്കിടുന്ന ഗാങ്റ നദിയോട് ചേർന്നാണ് മാഞ്ചി മണ്ഡലം. കൃഷിയും മത്സ്യബന്ധനവുമാണ് മുഖ്യഉപജീവനം.

1977 മുതൽ സോഷ്യലിസ്റ്റുകളും കോൺഗ്രസും മുഖാമുഖം ഏറ്റുമുട്ടിയ മേഖലയിൽ 2010 മുതൽ ചിത്രംമാറി. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റായിരുന്ന സത്യേന്ദ്ര യാദവ് ആദ്യമായി സിപിഐ എം ചിഹ്നത്തിൽ മത്സരത്തിനിറങ്ങി. ഇടതുപക്ഷത്തിന് സ്വാധീനമില്ലാത്ത മേഖല. രാഷ്ട്രീയവിധി കുറിച്ചിരുന്നത് രാജ്പുതുകളും ഭൂമിഹാറുകളും ബ്രാഹ്മണരും. പൊളിറ്റിക്കൽ സയൻസിൽ ഡോക്ടറേറ്റുള്ള ചെറുപ്പക്കാരൻ ജന്മനാട്ടിൽ സിപിഐ എമ്മിന്റെ പൂർണസമയ പ്രവർത്തകനായി തെരഞ്ഞെടുപ്പ് രംഗത്തേക്ക് കടന്നുവന്നപ്പോൾ പലരും നെറ്റിചുളിച്ചു.

ആദ്യ മത്സരത്തിന് 32–-ാം വയസ്സിൽ ഇറങ്ങുമ്പോൾ മണ്ഡലത്തിൽ പാർടിക്ക് പ്രവർത്തകർപോലും ഇല്ലായിരുന്നുവെന്ന് സത്യേന്ദ്ര "ദേശാഭിമാനി'യോട് പറഞ്ഞു. കമ്യൂണിസ്റ്റ് രാഷ്ട്രീയമെന്തെന്ന് സംവദിച്ചു; അഞ്ചുശതമാനം വോട്ട് നേടി. പിന്നോക്ക, ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരായ സവർണരുടെ കടന്നാക്രമണങ്ങളെ ചെങ്കൊടി ഉയർത്തി ചെറുത്തു. 2015ലെ തെരഞ്ഞെടുപ്പിൽ മൂന്നാമതെത്തി. വോട്ട് 13 ശതമാനത്തിലേക്ക് ഉയർത്തി. ആർജെഡി–- ജെഡിയു സഖ്യത്തിലായിരുന്ന കോൺഗ്രസിന്റെ വിജയ്ശങ്കർ ദൂബെയാണ് ജയിച്ചത്.ജയിച്ചയാളും സത്യേന്ദ്രയുമായുള്ള വോട്ടുവ്യത്യാസം 12,000.
തേജസ്വി യാദവ് നേതൃത്വം നൽകുന്ന മഹാസഖ്യം സ്ഥാനാർഥിയായ സത്യേന്ദ്രയ്ക്ക് ഇക്കുറി ജെഡിയുവിന്റെ മാധവി സിങ്ങാണ് മുഖ്യ എതിരാളി. എൽജെപിയുടെ സൗരഭ് പാണ്ഡെയും ആർഎൽഎസ്പിയുടെ ഓംപ്രകാശ് കുശ്വാഹയും സംഘപരിവാർ പശ്ചാത്തലമുള്ള റാണാപ്രതാപ് സിങ്ങും രംഗത്തുണ്ട്.



Credits National || Deshabhimani ​Online ​News https://ift.tt/3ecVIB4

Comments

Archive

Contact Form

Send