തന്നെ തരം താഴ്ത്തി, ആരുടേയും വിഴുപ്പലക്കാന്‍ തയ്യാറല്ല: ബിജെപി നേതൃത്വത്തിനെതിരെ ശോഭ സുരേന്ദ്രന്
തിരുവനന്തപുരം> ബിജെപി നേതൃത്വത്തിനെതിരെ മുതിര്‍ന്ന നേതാവ് ശോഭ സുരേന്ദ്രന് രംഗത്ത്. ദേശീയ നിര്‍വാഹക സമിതി അംഗമായിരുന്ന തന്നെ സംസ്ഥാന തലത്തിലേക്ക് തരം താഴ്ത്തിയെന്നും പാര്‍ട്ടി കീഴ്വഴക്കങ്ങള് ലംഘിച്ചാണ് തന്നെ സംസ്ഥാന വൈസ് പ്രസിഡന്റ് ആക്കിയതെന്നും ശോഭ സുരേന്ദ്രന് ആരോപിച്ചു.
പൊതു സമൂഹത്തിന് മുന്നില്‍ ഒന്നും ഒളിച്ചുവെക്കാന്‍ ഇല്ലെന്നും ആരുടേയും വിഴുപ്പലക്കാന്‍ തയ്യാറല്ലെന്നും ശോഭ കൂട്ടി ചേര്‍ത്തു. പാര്‍ട്ടിയിലെ കീഴ്വഴക്കങ്ങള് ലംഘിച്ചതും തന്റെ സ്ഥാന മാറ്റവും അതൃപ്തിയും എല്ലാം അറിയിക്കേണ്ടവരെ അറിയിച്ചിട്ടുണ്ട്. കെ സുരേന്ദ്രന് അധ്യക്ഷന്‍ ആയതിനു പിന്നാലെ പാര്‍ട്ടിയില്‍ താഴെ തട്ട് മുതലുള്ള കൊഴിഞ്ഞു പോക്ക് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
പാര്‍ട്ടിയില്‍ പുതിയ അധ്യക്ഷനും ഭാരവാഹികളും സ്ഥാനം ഏറ്റതോടെ കീഴ്വഴക്കങ്ങള് മാറി. എന്ത് കൊണ്ടാണ് പൊതു രംഗത്ത് ഇപ്പോള്‍ പ്രത്യക്ഷ പെടാത്തത് എന്ന മധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ആയിരുന്നു ശോഭയുടെ മറുപടി.
ബിജെപിയില്‍ ആഭ്യന്തര പ്രശ്നങ്ങള്‍ രൂക്ഷമാകുന്നെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് ശേഷം ശോഭ സുരേന്ദ്രന് ആദ്യമായാണ് പരസ്യ പ്രതികരണം നടത്തുന്നത്. നേരത്തെ മേഖലാ യോഗങ്ങളില്‍നിന്നും ശോഭ സുരേന്ദ്രനും എഎന്‍ രാധാകൃഷ്ണനും വിട്ടുനിന്നിരുന്നു. കെ സുരേന്ദനെ സംസ്ഥാന അധ്യക്ഷനാക്കിയതു മുതല്‍ പാര്‍ട്ടിക്കുള്ളില്‍ ഭിന്നിപ്പ് രൂക്ഷമാണെന്നാണ് വിവരം.
ശോഭാ സുരേന്ദ്രന് തൃശ്ശൂരില്‍ ഗ്രൂപ്പുയോഗം വിളിച്ചിരുന്നു. സംസ്ഥാന സമിതിയംഗങ്ങളും ജില്ലാ പ്രസിഡന്റുമാരും ഭാരവാഹികളും പോഷകസംഘടനാ ഭാരവാഹികളും യോഗത്തില്‍ പങ്കെടുക്കുകയുണ്ടായി
അതേ സമയം പാര്‍ട്ടി തഴഞ്ഞോ എന്ന ചോദ്യത്തിന് മൗനം ആയിരുന്നു മറുപടി. പാര്‍ട്ടിയുടെ മുന്‍പന്തിയില്‍ ഇല്ലാതിരുന്നാലും പൊതു പ്രവര്‍ത്തന രംഗത്ത് എപ്പോഴും തുടരുമെന്നും ശോഭ സുരേന്ദ്രന് പറഞ്ഞു
Credits Kerala || Deshabhimani Online News https://ift.tt/3kG4c6h
Comments