ഐ ഫോണ്‍ തനിക്ക് കിട്ടിയില്ല; ആരോപണം 'ചീപ്പെ'ന്നു ചെന്നിത്തല

തിരുവനന്തപുരം > സ്വർണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷ് നിര്ദേശിച്ച പ്രകാരം തനിക്ക് ഐ ഫോണ് വാങ്ങി നല്കിയെന്നത് 'ചീപ്പായ പ്രചാരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില് ഇരിക്കുന്നവര്ക്കെതിരെ നിരുത്തരവാദപരമായ ആരോപണങ്ങള് ഉന്നയിക്കുന്നത് ശരിയല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സ്വർണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷ് ആവശ്യപ്പെട്ടതുപ്രകാരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഐ ഫോണുകൾ വാങ്ങി നൽകിയിരുന്നുവെന്ന് യൂണിടാക് എം ഡി സന്തോഷ് ഈപ്പനാണ് ഹൈക്കോടതിയിലാണ് അറിയിച്ചത്.

'ആരോപണത്തിനെതിരെ നിയമ നടപടിയെടുക്കും. ആരില് നിന്നും ഐഫോണ് വാങ്ങിയിട്ടില്ല. കോൺസുലേറ്റ് ചടങ്ങില് ലക്കി ഡ്രോ നടന്നിരുന്നു.അതിലെ വിജയികൾക്ക് മൊബൈൽ ഫോൺ സമ്മാനം നൽകുക മാത്രമാണ് ചെയ്തത്. എന്റെ പേരില് വേറെ ആരെങ്കിലും ഐ ഫോണ് അടിച്ചു കൊണ്ടു പോയോ എന്നറിയില്ല.സിപിഎം സൈബര് ഗുണ്ടകള് നിരന്തരമായി വേട്ടയാടുകയാണ്.തളരാതെ പോരാട്ടം തുടരുമെന്നും ചെന്നിത്തല പറഞ്ഞു. ഹൈക്കോടതിയില് ഉന്നയിക്കപ്പെട്ട ആരോപണമല്ലേ എന്ന് മാധ്യമ പ്രവര്ത്തകര് ചൂണ്ടിക്കാട്ടിയപ്പോള് അതുകൊണ്ടാണ് നിയമ നടപടി സ്വീകരിക്കുന്നതെന്നായിരുന്നു മറുപടി.
.2019 ഡിസംബർ രണ്ടിന് തിരുവനന്തപുരത്ത് യുഎഇ കോൺസുലേറ്റ് സംഘടിപ്പിച്ച യുഎഇ ദേശീയ ദിനാഘോഷ ചടങ്ങിലെ മുഖ്യാതിഥിയായിരുന്നു രമേശ് ചെന്നിത്തല. ചെന്നിത്തലയ്ക്കും വേദിയിലെ മറ്റ് അതിഥികൾക്കും നൽകാനായി അഞ്ച് ഐ ഫോൺ സ്വപ്ന സുരേഷ് ആവശ്യപ്പെട്ടെന്നാണ് സന്തോഷിന്റെ ഹർജിയിൽ പറയുന്നത്.

സ്വപ്ന ആവശ്യപ്പെട്ടതുപ്രകാരം അഞ്ച് ഫോണും വാങ്ങി നൽകിയതായും അവ ചെന്നിത്തലയ്ക്കും മറ്റ് അതിഥികൾക്കും നൽകിയതായും ഹർജിയിൽ പറയുന്നു. 2019 നവംബർ 29ന് ഫോണുകൾ വാങ്ങിയതിന്റെ ബില്ലും സന്തോഷ് കോടതിയിൽ ഹാജരാക്കി.



Credits Kerala || Deshabhimani ​Online ​News https://ift.tt/36q3EgD

Comments

Archive

Contact Form

Send