കവി രവീന്ദൻ ചെന്നിലോട് അന്തരിച്ചു

തിരുവനന്തപുരം> കവിയും ഗാനരചയിതാവുമായ രവീന്ദൻ ചെന്നിലോട് (68) അന്തരിച്ചു. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 12-ന് ശാന്തി കവാടത്തിൽ.കരൾ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.

തിരുവനന്തപുരം ചെന്നിലോട് ചരുവിളവീട്ടിൽ സ്വാതന്ത്യസമരസേനാനി നാണു ആചാരിയുടെയും തങ്കമ്മയുടെയുയും മകനാണ്.ആകാശവാണി തിരുവനന്തപുരം നിലയത്തിൽ പ്രക്ഷേപകനായിരുന്നു.മലയാള ചലച്ചിത്ര ഗാനങ്ങളുടെ ചരിത്രം പരമ്പരയായി പ്രക്ഷേപണം ചെയ്തു.

പണ്ടേ തുറന്നിട്ട ജാലകം ആണ് കവിതാസമാഹാരം.ഓർക്കിഡ് കർഷകനും ഗവേഷകനുമാണ് ചൈനയിലും ജപ്പാനിലും ഓർക്കിഡ് പ്രഭാഷണം നടത്തിയിട്ടുണ്ട്.ഭാര്യ-മംഗള രവീന്ദ്രൻ, മകൾ-ആർഷ,മരുമകൻ വൈശാഖ് രാജഗോപാൽ



Credits Kerala || Deshabhimani ​Online ​News https://ift.tt/2GQY0d5

Comments

Archive

Contact Form

Send