സുപ്രീംകോടതി മുൻ ജഡ്‌ജിയുടെ വീട്ടിൽ അതിക്രമിച്ചുകയറി: ജസ്‌റ്റിസ്‌ കർണനെതിരെ കേസ്‌

ന്യൂഡൽഹി> സുപ്രീംകോടതി മുൻ ജഡ്ജി ആർ ഭാനുമതിയുടെ ചെന്നൈയിലെ വീട്ടിൽ മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജി സി എസ് കർണൻ അതിക്രമിച്ച് കടക്കാൻ ശ്രമിച്ചത് ദൗർഭാഗ്യകരമെന്ന് സുപ്രീംകോടതി. സി എസ് കർണന് എതിരെ നടപടി ആവശ്യപ്പെട്ട് ഡൽഹിയിലെ തമിഴ് അഭിഭാഷകരുടെ കൂട്ടായ്മ സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസ് ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം.

ദിവസങ്ങൾക്കുമുമ്പ് അതിക്രമിച്ച് കടക്കാൻ ശ്രമിച്ച സംഭവത്തിൽ കർണനും മറ്റ് അഞ്ചുപേർക്കും എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജിയായ കർണനെ കൽക്കട്ട ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റിയതോടെയാണ് അദ്ദേഹം സുപ്രീംകോടതിക്ക് എതിരെ രംഗത്തിറങ്ങിയത്.

സുപ്രീംകോടതി കൊളീജിയം ഉത്തരവ് ഹൈക്കോടതി ജഡ്ജിയായ അദ്ദേഹം സ്റ്റേ ചെയ്തു. 2017 മെയിൽ സുപ്രീംകോടതി അദ്ദേഹത്തെ കോടതിയലക്ഷ്യത്തിന് ആറുമാസം ശിക്ഷിച്ചു. തടവിൽ കിടക്കവെ അദ്ദേഹം വിരമിച്ചു.



Credits National || Deshabhimani ​Online ​News https://ift.tt/34yxeiI

Comments

Archive

Contact Form

Send