ഡൽഹിയെ തകർത്ത്‌ മുംബൈ; തുടർച്ചയായ നാലാം തോൽവി

ദുബായ് > ചാമ്പ്യൻമാരുടെ കളി പുറത്തെടുത്ത് മുംബെ ഇന്ത്യൻസ്. ഐപിഎൽ ക്രിക്കറ്റിൽ ഡൽഹി ക്യാപിറ്റൽസിനെ ഒമ്പത് വിക്കറ്റിന് തകർത്തു. ഡൽഹിയുടെ തുടർച്ചയായ നാലാം തോൽവിയാണിത്. പ്ലേ ഓഫ് സാധ്യതകൾക്ക് ഭീഷണിയായി. 13 കളികളിൽ 14 പോയിന്റോടെ രണ്ടാമതാണ്. റൺനിരക്കിൽ നാലാമതുള്ള കിങ്സ് ഇലവൻ പഞ്ചാബിന് പിറകിലാണവർ.

ജസപ്രീത് ബുമ്രയുടെയും ട്രെന്റ് ബോൾട്ടിന്റെയും ഉശിരൻ പന്തുകളാണ് ഡൽഹിയെ വീഴ്ത്തിയത്. 110 റണ്ണെടുക്കാനെ അവർക്ക് കഴിഞ്ഞുള്ളു. ബുമ്രയും ബോൾട്ടും മൂന്ന് വീതം വിക്കറ്റുകൾ പങ്കിട്ടു. ഇഷാൻ കിഷന്റെ (47 പന്തിൽ 72*) മികവിൽ 34 പന്തുകൾ ബാക്കിനിൽക്കേ മുംബൈ ലക്ഷ്യം കണ്ടു. 25 റണ്ണടിച്ച ശ്രേയസ് അയ്യരാണ് ഡൽഹിയുടെ ടോപ്സ്കോറർ. സ്കോർ: ഡൽഹി 9–-110, മുംബൈ 1–-111 (14.2). നിലവിലെ ചാമ്പ്യൻമാരായ മുംബൈ പ്ലേ ഓഫ് ഉറപ്പിച്ചിരുന്നു. ഒന്നാം സ്ഥാനത്ത് 18 പോയിന്റായി അവർക്ക്.



Credits Kerala || Deshabhimani ​Online ​News https://ift.tt/2HQpdwQ

Comments

Archive

Contact Form

Send