കോവിഡിനെ ചെറുത്ത് ഓണ്‍ലൈന്‍ അഗ്രി പ്രദര്‍ശനം; വിസ്മയകരമായ ദൃശ്യാനുഭവം
കൊച്ചി > കാര്‍ഷികമേഖലയ്ക്കായി വിര്‍ച്വലായി നടക്കുന്ന അഗ്രി-ബിസിനസ് എക്സ്പോ 2020-യ്ക്ക് തുടക്കമായി. മേള ഒക്ടോബര്‍ 18ന് സമാപിക്കും. വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ഇളങ്കോവന് ഐഎഎസ് മേള ഉദ്ഘാടനം ചെയ്തു.
കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്സ്ലര് ഡോ ആര് ചന്ദ്രബാബു, ക്രൂസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ് എന്നിവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പ്രസംഗിച്ചു. ബംഗ്ലാദേശ് കൃഷി വകുപ്പ് മുന്‍ സെക്രട്ടറി ഡോ അന്‍വര്‍ ഫാറൂഖ്, അഗ്രി മെഷിനറി നിര്‍മാതാക്കളുടെ സംഘടനയായ അമ്മ ഇന്ത്യയുടെ വൈസ് പ്രസിഡന്റ് രാജ്കുമാര് അറുമുഖം, നേപ്പാള്‍ എഫ്എന്‍സിസിഐ വൈസ് പ്രസിഡന്റ് കിഷോര്‍ കുമാര്‍ പ്രധാന്, നാര്‍ക് കൗണ്‍സില്‍ അംഗം ഡോ യമുന ഖാലെ, ശ്രീലങ്കയിലെ അഗ്രി മെഷീനറി നിര്‍മാതാക്കളുടെ സംഘടനയായ അഗ്മയുടെ പ്രസിഡന്റ് ലസന്ത തുടങ്ങിയവര്‍ വിവിധ ടെക്നിക്കല്‍ സെഷനുകളില്‍ പങ്കെടുത്തു.
രണ്ടാം ദിവസമായ ഇന്ന് (ഒക്ടോ 16) കിന്‍ഫ്രാ എംഡി സന്തോഷ് കോശി തോമസ്, ഐസിഎആര്‍-സിഫ്റ്റ്് സയന്റിസ്റ്റ് ഡോ ശ്രീലക്ഷ്മി കെ, ഇന്ത്യന്‍ ഡെയറി അസോസിയേഷന് വൈസ് പ്രസിഡന്റ് ഡോ. ഗീവര്‍ഗീസ്, കേരള കാര്‍ഷിക സര്‍വകലാശാലയിലെ ഡോ കെ പി സുധീര്‍, ഐസിഎആര്‍-സിഫ്റ്റ് പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ ജോര്‍ജ് നൈനാന്, റെപ്യൂട്ട് എ്ന്ജിനേയേഴ്സ് എംഡി ദിനേഷ് നമ്പ്യാര്‍ എന്നിവര്‍ വിവിധ ടെക്നിക്കല്‍ സെഷനുകളില്‍ സംസാരിക്കും.
കോവിഡ് ഭീഷണി നിലനില്‍ക്കെ ഓണ്‍ലൈനായാണ് മേള നടക്കുന്നതെങ്കിലും ലോഗിന്‍ ചെയ്യുന്ന സന്ദര്ശകന് സാധാരണ ഒരു പ്രദര്‍ശനം കാണുന്ന തരത്തില്‍ വിസ്മയകരമായ ദൃശ്യാനുഭവമാണ് https://ift.tt/33Zsh1T എന്ന സൈറ്റില്‍ നടക്കുന്ന മേള സമ്മാനിക്കുന്നത്. ലോഗിന്‍ ചെയ്യുമ്പോള്‍ എത്തുന്ന ലാന്‍ഡിംഗ് പേജ് ഒരു എക്സ്പോ സെന്ററിന്റെ സ്വീകരണവേദി പോലെയാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇവിടെ നിന്ന് ഇടത്തും വലത്തും കാണാവുന്ന ഹാളുകളിലേയ്ക്ക് പ്രവേശിക്കാം.
രണ്ടു ഹാളുകളിലുമായി സാധാരണ പ്രദര്ശനങ്ങളിലെ പവലിയനുകള്‍ പോലെയാണ് പ്രദര്‍ശകരുടെ വിര്‍ച്വല്‍ ബൂത്തുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. എല്ലാ വിര്‍ച്വല്‍ ബൂത്തുകളിലും ഇടത്തു വശത്ത് ബ്രോഷറുകല് ഡൗണ്‍ലോഡ് ചെയ്യാനുള്ള സംവിധാനവും നടുവില്‍ വിഡിയോയുമുണ്ട്. ലൈവ് ചാറ്റിംഗാണ് മറ്റൊരു സവിശേഷത.
നെല്‍ക്കൃഷിക്കാവശ്യമായ എല്ലാ ആധുനിക യന്ത്രസാമഗ്രികളും അവതരിപ്പിക്കുന്ന റെഡ്ലാന്ഡ്സ്, വിവിധ കാര്‍ഷിക മേഖലകള്‍ക്കുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന തൃശൂര്‍ മണ്ണുത്തിയിലെ കാവുങ്കല്‍ അഗ്രോടെക് തുടങ്ങിയ സ്ഥാപനങ്ങളുടെ ബൂത്തുകളാണ് അഗ്രോ-ബിസിനസ് എക്സ്പോയുടെ പ്രധാന സവിശേഷതകള്‍. മില്‍മയുടെ വിര്‍ച്വല്‍ ബൂത്തില്‍ രോഗപ്രതിരോധം ലക്ഷ്യമിട്ട് വിപണിയിലിറക്കിയ പുതിയ ഉല്‍പ്പന്നമായ ഗോള്‍ഡന്‍ മില്‍ക്ക് പരിചയപ്പെടുത്തുന്നുണ്ട്. രണ്ടു ഹാളുകള്‍ക്കും നടുവിലുള്ള ഓഡിറ്റോറിയത്തിലാണ് ടെക്നിക്കല്‍ സെഷനുകള്‍ അരങ്ങേറുന്നത്.
കൃഷി, പക്ഷി-മൃഗ പരിപാലനം, മത്സ്യക്കൃഷി, ക്ഷീരോല്പ്പാദനം, ഭക്ഷ്യോല്‍പ്പന്ന സംസ്കരണം എന്നിങ്ങനെ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളില്‍ നിന്നുമുള്ള 50-ലേറെ സ്ഥാപനങ്ങളും ബ്രാന്‍ഡുകളും അണിനിരക്കുന്ന എക്സോപോയുടെ ആദ്യദിനം തന്നെ ആയിരത്തോളം സന്ദര്‍ശകര്‍ എത്തിയെന്ന് സംഘാടകരായ ക്രൂസ് എക്സ്പോസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ് പറഞ്ഞു. കോവിഡ് പ്രതിസന്ധിയിലും തളരാതെ വളര്‍ച്ച തുടരുന്ന അപൂര്‍വം മേഖലകളിലൊന്നാണ് കാര്‍ഷികരംഗം എന്നതു കണക്കിലെടുത്താണ് ഇത്തരമൊരു പ്രദര്‍ശനം ഓണ്‍ലൈനായി സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയ്ക്കു പുറമെ ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍, ബിസിനസ്സുകാര്‍, കാര്‍ഷികോല്‍പ്പന്ന വിതരണക്കാര്‍, സര്‍ക്കാര്‍ വകുപ്പ് പ്രതിനിധികള്‍, കാര്‍ഷിക സര്‍വകലാശാലാ വിദ്യാര്‍ത്ഥികള്‍, കൃഷി ഓഫീസര്‍മാര്‍ തുടങ്ങി വലിയൊരു വിഭാഗം ആളുകള്‍ മേള സന്ദര്ശിക്കുന്നുണ്ട്്.
കഴിഞ്ഞ പത്തു വര്‍ഷമായി കൊച്ചിയില്‍ ഫുഡ്ടെക് കേരള സംഘടിപ്പിക്കുന്ന കൊച്ചി ആസ്ഥാനമായുള്ള ക്രൂസ് എക്സ്പോയാണ് മേളയുടെ സംഘാടകര്‍. കൊച്ചിക്കു പുറമെ ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍, വിയറ്റ്നാം, മാലി എന്നിവിടങ്ങളിലും എക്സ്പോകള്‍ സംഘടിപ്പിച്ചു വരുന്ന സ്ഥാപനമാണ് ക്രൂസ്.
പ്രധാനമായും ഫുഡ്, ഫുഡ് പ്രോസസിംഗ്, പാക്കേജിംഗ്, അഗ്രോ ബിസിനസ്, ആതിഥേയ വ്യവസായം ഇന്‍ഡ്സ്ട്രിയല്‍ ടെക്നോളജി മേഖലകളില്‍ എന്നിവയിലാണ് ക്രൂസ് എക്സ്പോകളും സമ്മേളനങ്ങളും സംഘടിപ്പിക്കുന്നത്. ഈ രംഗത്ത് കഴിവു തെളിയിച്ച ഒരു കൂട്ടം പ്രൊഫഷനലുകളുടെ പിന്തുണയാണ് പന്ത്രണ്ടു വര്‍ഷം കൊണ്ട് ദക്ഷിണേന്ത്യയിലെ പ്രമുഖ എക്സിബിഷന് സംഘാടകരായി വളര്‍ന്ന ക്രൂസിന്റെ പിന്‍ബലം.
Credits Kerala || Deshabhimani Online News https://ift.tt/3k2Rhe9
Comments