നാട്ടുകാരെ ഭീഷണിപ്പെടുത്തിയ കേസ്‌; മാവോയിസ്‌റ്റ്‌ നേതാവ്‌ ഡാനിഷിനെ ചോദ്യം ചെയ്യുന്നത്‌ തുടരുന്നു

കോഴിക്കോട് > താമരശേരിയിലും കോടഞ്ചേരിയിലുമെത്തി നാട്ടുകാരെ ഭീഷണിപ്പെടുത്തിയ കേസിൽ മാവോയിസ്റ്റ് നേതാവ് ഡാനിഷിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. ഭീകര വിരുദ്ധ സ്ക്വാഡ്(എടിഎസ്) ആണ് ചോദ്യം ചെയ്യുന്നത്. വ്യാഴാഴ്ചയാണ് ഡാനിഷിനെ കസ്റ്റഡിയിൽ കിട്ടിയത്. നവംബർ മൂന്ന് വരെ ചോദ്യം ചെയ്യലും തെളിവെടുപ്പും തുടരും.

നിലമ്പൂർ, വയനാട് വനമേഖലകൾ കേന്ദ്രീകരിച്ചാണ് കോയമ്പത്തൂർ സ്വദേശിയായ ഡാനിഷിന്റെ പ്രവർത്തനം. സെപ്തംബർ ആദ്യമാണ് ഡാനിഷിനെ പൊലീസ് കോടഞ്ചേരി കേസിൽ അറസ്റ്റ് ചെയ്തത്. കസ്റ്റഡി കാലാവധി അവസാനിക്കുന്ന മൂന്നിന് പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയ ശേഷം തൃശൂർ ജയിലിലേക്ക് കൊണ്ടുപോകും.



Credits Kerala || Deshabhimani ​Online ​News https://ift.tt/3ei7U3G

Comments

Archive

Contact Form

Send