സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് ഡല്ഹിയില് രണ്ട് പേര് മരിച്ചു
ന്യൂഡല്ഹി> സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് ഡല്ഹിയില് രണ്ട് പേര് മരിച്ചു. നോര്ത്ത് വെസ്റ്റ് ദില്ലിയിലെ ആസാദ്പൂര് മേഖലയിലാണ് സംഭവം.
ഏഴ് പേര് ചേര്ന്നാണ് സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാന് ഇറങ്ങിയത്. ഇതില് മൂന്ന് പേര് ആണ് കുഴഞ്ഞുവീണത്. ഉടന് ആശുപത്രിയില് എത്തിച്ചെങ്കിലും രണ്ട് പേര് ഉടന് മരിച്ചു. 45കാരായ ഇദ്രിസ്, സലീം എന്നിവരാണ് മരിച്ചത്.
Credits National || Deshabhimani Online News https://ift.tt/35d2Xot
Comments