നടിയെ ആക്രമിച്ച കേസ്: കോടതി മാറ്റണമെന്നാവശ്യപ്പെട്ട് നടി ഹൈക്കോടതിയില്‍

കൊച്ചി> നടിയെ ക്വട്ടേഷന് നല്കി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില് വിചാരണ കോടതി മാറ്റണമെന്നാവശ്യIപ്പെട്ട് നടി ഹൈക്കോടതിയെ സമീപിച്ചു.വിചാരണ കോടതി പക്ഷപാതപരമായും ശത്രുതാപരമായും പെരുമാറുകയാണന്നും ഈ കോടതിയില് നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നടിയുടെ ഹര്ജി.

തന്നെ വിസ്തരിച്ച ദിവസം എട്ടാം പ്രതി ദിലീപിന്റെ അഭിഭാഷകന് ബുദ്ധിമുട്ടിക്കുന്ന ചോദ്യങ്ങള് ചോദിച്ചിട്ടും കോടതി ഇടപെട്ടില്ല. ജഡ്ജി നിശബ്ദ കാഴ്ചക്കാരിയായി ഇരുന്നു.തന്റെ പല മൊഴികളും രേഖപ്പെടുത്തിയില്ല. പ്രോസിക്യൂഷന് നിരന്തരം ആവശ്യപ്പെട്ടിട്ടും കോടതി അവഗണിച്ചു. കോടതിയില് വിചാരണ ഇല്ലാതിരുന്ന ദിവസം ദൃശ്യങ്ങളുടെ ഫോറന്സിക് പരിശോധനാ ഫലം എട്ടാം പ്രതിയുടെ അഭിഭാഷകന് കൈമാറി.

പ്രോസിക്യൂഷന്റെ അസാന്നിധ്യത്തില് അനുമതിയില്ലാതെയായിരുന്നു ഈ നടപടി.തന്റെ മൊഴിയെടുത്ത ദിവസം അഭിഭാഷകരുടെ എണ്ണം കുറയ്ക്കാതിരുന്ന കോടതി രഹസ്യ വിചാരണയുടെ സ്വഭാവം തന്നെ ഇല്ലാതാക്കി. വിചാരണ കോടതിയില് വിശ്വാസമില്ലെന്ന് പ്രോസിക്യൂഷന് തന്നെ നിലപാട് സ്വീകരിച്ചു. സാക്ഷികള് നിരന്തരം കൂറുമാറിയതിനെ തുടര്ന്ന് എട്ടാം പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന് സമര്പ്പിച്ച ഹര്ജി കോടതി ഇനിയും പരിഗണിച്ചിട്ടില്ലെന്നും ഹര്ജിയില് പറയുന്നു.

ഹര്ജി ഹൈക്കോടതി വെള്ളിയാഴ്ച കോടതി പരിഗണിക്കും.



Credits Kerala || Deshabhimani ​Online ​News https://ift.tt/2Tz5Iv6

Comments

Archive

Contact Form

Send