പൂജാരിയെ വെടിവച്ചു കൊല്ലാന്‍ ഭൂമാഫിയയുടെ ശ്രമം
ലക്നൗ> ഉത്തര്പ്രദേശിലെ ഗോണ്ടയില് ഭൂമിതര്ക്കവുമായി ബന്ധപ്പെട്ട് പൂജാരിയെ വെടിവച്ചു കൊല്ലാന് ശ്രമം.രാം ജാനകി ക്ഷേത്ര പൂജാരി സമ്രത് ദാസിനു നേരെയാണ് വധശ്രമം നടന്നത്. കഴിഞ്ഞ ദിവസം രാത്രിയില് ക്ഷേത്ര പരിസരത്തുവച്ച് അജ്ഞാതര് ദാസിനു നേരെ വെടിയുതിര്ക്കുകയായിരുന്നു.
ആക്രമണത്തില് ഗുരുതര പരിക്കേറ്റ പൂജാരിയെ ലക്നോവിലെ ആശുപത്രിയില് പ്രവേശിപ്പിച്ചു.
ക്ഷേത്രത്തിന് മനോരമ നദിയുടെ തീരത്ത് നൂറിലേറെ ഏക്കര് ഭൂമിയുണ്ട്. പ്രാദേശിക ഭൂമാഫിയ ഈ ഭൂമി സ്വന്തമാക്കാന് ശ്രമം നടത്തിവരികയായിരുന്നു. ഇതു സംബന്ധിച്ച് കോടതിയില് കേസും നിലവിലുണ്ട്.
Credits National || Deshabhimani Online News https://ift.tt/2Ig0nWZ
Comments