അന്യായ സിമന്റ്‌വിലവര്‍ദ്ധന പിന്‍വലിക്കണം: മന്ത്രി ഇ പി

തിരുവനന്തപുരം> സിമന്റ് നിര്മ്മാണ കമ്പനികള് അന്യായമായി വില വര്ദ്ധിപ്പിക്കുന്ന നടപടി കടുത്ത ജനദ്രോഹമാണെന്നും ഇത്തരം നിയമവിരുദ്ധ നടപടികള്ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും വ്യവസായ മന്ത്രി ഇ പി ജയരാജന് പറഞ്ഞു. സിമന്റ് കമ്പനികള് നടത്തുന്ന ഈ പകല്ക്കൊള്ള അനുവദിക്കാനാകില്ല. കൊവിഡ് കാലത്ത് വില്പ്പന കുറഞ്ഞ സാഹചര്യത്തില് ലാഭം വര്ദ്ധിപ്പിക്കാനുള്ള ഗൂഢനീക്കമാണ് അന്യായ വിലവര്ദ്ധനയ്ക്ക് പിന്നിലുള്ളത്. ഇതു സംബന്ധിച്ച് സിമന്റ് ഡീലേഴ്സ് മുഖ്യമന്ത്രിയ്ക്കും പരാതി നല്കിയിട്ടുണ്ട്.

നേരത്തെ 380 രൂപയാണ് ഒരു ചാക്ക് സിമന്റിന്റെ വിപണി വില. അന്ന് സിമന്റിന് ഡീലര്മാരോട് ചാക്കിന് 425 രൂപയാണ് കമ്പനികള് ഈടാക്കിയിരുന്നത്. അധികം വരുന്ന 45 രൂപയോളം പിന്നീട് ഡീലര്മാര്ക്ക് കമ്പനി ഡിസ്കൗണ്ട് ആയി നല്കി വന്നിരുന്നു. എന്നാല്, കൊവിഡ് കാലത്ത് കമ്പനികള് വില 445 ആയി ഉയര്ത്തി. മാത്രമല്ല, ഡീലര്മാര്ക്ക് ഡിസ്കൗണ്ട് നല്കുന്നത് അവസാനിപ്പിക്കുകയും ചെയ്തു. അതോടെ പൊതുവിപണിയില് സിമന്റ് വില കുത്തനെ ഉയര്ന്നു. സാധാരണ ഉപഭോക്താവ് 490 മുതല് 500 രൂപ വരെയാണ് ഇപ്പോള് ഒരു ചാക്ക് സിമന്റിന് നല്കേണ്ടി വരുന്നത്.

കൊവിഡ് നിയന്ത്രണങ്ങള് കാരണം പ്രതിസന്ധി നേരിടുന്ന നിര്മ്മാണമേഖലയ്ക്ക് കനത്ത പ്രഹരമാണ് സിമന്റ് വില വര്ദ്ധന. പ്രവൃത്തികള് പലതും മുടങ്ങി. പുതിയ പ്രവൃത്തികള് തുടങ്ങാനാകുന്നില്ല. നിര്മ്മാണ പ്രവൃത്തികള് മുടങ്ങുന്നത് സമ്പദ്വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടിയാകും. തൊഴിലില്ലായ്മ വര്ദ്ധിക്കുകയും ചെയ്യും.
സിമന്റ് വില നിയന്ത്രിക്കാന്, പൊതുമേഖലാ സിമന്റ് കമ്പനികളായ മലബാര് സിമന്റ്സിന്റെയും ട്രാവന്കൂര് സിമന്റ്സിന്റെയും ഉല്പ്പാദനം പരമാവധി വര്ദ്ധിപ്പിക്കുകയും വിപണന സംവിധാനം വിപുലമാക്കുകയും ചെയ്യും.

നിലവില് മലബാര് സിമന്റ്സ് 30 ശതമാനം ഉല്പ്പാദനം വര്ദ്ധിപ്പിക്കാന് നടപടി സ്വീകരിച്ചുവരികയാണ്. കൂടുതല് സിമന്റ് ആവശ്യമാണെങ്കില് മലബാര് സിമന്റ്സിന്റെ നേതൃത്വത്തില് വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത് വിപണി വില പിടിച്ചുനിര്ത്താന് നടപടി സ്വീകരിക്കേണ്ടി വരും. പൊതുമേഖലാ സ്ഥാപനങ്ങളില് ഉല്പ്പാദനം വര്ദ്ധിപ്പിച്ച് സിമന്റിന്റെ കാര്യത്തില് കേരളത്തെ സ്വയംപര്യാപ്തമാക്കുകയാണ് ഗവണ്മെന്റിന്റെ ലക്ഷ്യം. മൊത്ത വിതരണക്കാര് അടിയന്തരമായി സിമന്റ് വിലവര്ദ്ധന പിന്വലിക്കാന് നടപടി സ്വീകരിക്കണമെന്ന് മന്ത്രി ഇ പി ജയരാജന് ആവശ്യപ്പെട്ടു.



Credits Kerala || Deshabhimani ​Online ​News https://ift.tt/2IVjZA9

Comments

Archive

Contact Form

Send