ഉത്തർപ്രദേശില്‍ പ്രതിഷേധം പടരുന്നു; സിപിഐ എം സംസ്ഥാന സെക്രട്ടറി അറസ്റ്റില്‍
ലഖ്നൌ> ഉത്തർപ്രദേശിലെ ഹാഥ്രാസിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെതിരെ പ്രതിഷേധം വ്യാപകമായി. കൊലചെയ്യപ്പെട്ട പെൺകുട്ടിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും പ്രതികളെ സംരക്ഷിച്ച പോലീസുകാരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സിപിഐ എം പ്രതിഷേധം സംഘടിപ്പിച്ചു.
ലഖ്നൗവിലെ ഗാന്ധിപ്രതിമക്ക് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധത്തിന് നേതൃത്വം നൽകിയ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും ഉത്തർപ്രദേശ് സംസ്ഥാന സെക്രട്ടറിയുമായ സ. ഹീരാലാൽ യാദവിനെ ഉൾപ്പെടെ നിരവധി പ്രവര്ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.
യുവതി കൊല്ലപ്പെട്ട സംഭവത്തിൽ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടു. യുപി പോലീസ് നടത്തുന്ന അന്വേഷണത്തിൽ വിശ്വാസമില്ലെന്നും വീടിന് പുറത്തും പരിസരത്തുമായി പോലീസ് കാവൽ നിൽക്കുകയാണെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.
അതേസമയം സംഭവത്തിൽ ലഖ്നൗവിലെ ഹസ്രത്ഗഞ്ചിൽ പ്രതിഷേധിച്ച സമാജ്വാദി പാർട്ടി പ്രവർത്തകർക്ക് നെരെ പോലീസ് ലാത്തിവീശി.
Credits National || Deshabhimani Online News https://ift.tt/3na8mVF
Comments