സിദ്ദിഖ്‌ കാപ്പന്‌ നിയമപരമായ അവകാശങ്ങൾ അനുവദിക്കണമെന്ന്‌ ഹർജി


ന്യൂഡൽഹി> ഹാഥ്രസിൽ ദളിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്യാൻ പോകുമ്പോൾ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് നിയമപ്രകാരമുള്ള അവകാശങ്ങൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയൻ സുപ്രീംകോടതിയിൽ ഹർജി നൽകി.

യൂണിയന്റെ മൂന്ന് ഭാരവാഹികൾക്കും അഭിഭാഷകർക്കും വീഡിയോകോൺഫറൻസ് വഴി സിദ്ദിഖ് കാപ്പനുമായി കൂടിക്കാഴ്ച നൽകാനുള്ള അവസരം ഒരുക്കണം, കുടുംബാംഗങ്ങൾക്കും ഈ സൗകര്യം നൽകണം, അഭിഭാഷകന് വക്കാലത്ത് ഒപ്പിട്ട് നൽകാൻ സിദ്ദിഖിനെ അനുവദിക്കണമെന്ന് ജയിൽ അധികൃതരോട് നിർദേശിക്കണം,

ന്യൂ മഥുരാ ജയിൽ സന്ദർശിച്ച് അവിടെ നടക്കുന്ന മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഹൈക്കോടതി ജഡ്ജിയെയോ ജില്ലാജഡ്ജിയെയോ ചുമതലപ്പെടുത്തണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർജി.



Credits National || Deshabhimani ​Online ​News https://ift.tt/31VMuUQ

Comments

Archive

Contact Form

Send