ഇരിണാവിൽ ഓട്ടോ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു
ഇരിണാവ്> ഓട്ടോറിക്ഷ ഓടിക്കുന്നതിനിടയിൽ ഡ്രൈവർ കുഴഞ്ഞ് വീണു മരിച്ചു. ഇരിണാവിലെ കണ്ണങ്കൈ സത്യനാ (49) ണ് മരിച്ചത്. ഇരിണാവിൽ നിന്ന് തിങ്കളാഴ്ച പകൽ ചെറുകുന്നിലേക്ക് പോകുന്നതിനിടയിൽ കൊട്ടപ്പാലത്തിന് സമീപത്തെത്തിയപ്പോഴാണ് 'കുഴഞ്ഞുവീണത്.ഉടൻ ചെറുകുന്നിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കണ്ണപുരം റെയിൽവേ സ്റ്റേഷൻ ഓട്ടോ സ്റ്റാൻഡിലെ തൊഴിലാളിയും സിപിഐ എം കതിരുവെക്കും തറ മോട്ടോർ ബ്രാഞ്ച് മെമ്പറുമാണ്.
ഭാര്യ: ജിഷ.മക്കൾ:ജിതിൻ (ഡ്രൈവർ), ജിന്ദ (നേഴ്സിങ് വിദ്യാർത്ഥി, എ കെ ജി ആശുപത്രി, കണ്ണൂർ). സഹോദരങ്ങൾ: യശോദ, ജാനകി, നാരായണി, അശോകൻ പരേതനായ കൃഷ്ണൻ.
Credits Kerala || Deshabhimani Online News https://ift.tt/3jv76tU
Comments