ഉത്തരവാദിത്ത ടൂറിസം മിഷന് കേരള ടൂറിസത്തിന് ജനകീയ മുഖം നല്കി: കടകംപള്ളി
തിരുവനന്തപുരം > കേരള ടൂറിസത്തിന് ജനകീയമുഖം നല്കുന്നതില് ഉത്തരവാദിത്ത ടൂറിസം മിഷന് വിജയിച്ചുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. ഉത്തരവാദിത്ത ടൂറിസം മിഷന്റെ മൂന്നാം വാര്‍ഷികാഘോഷവും വെബിനാര്‍ സീരിസും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മൂന്നു വര്‍ഷക്കാലത്തെ മിഷന്റെ പ്രവര്‍ത്തനത്തിലൂടെ ഒരുലക്ഷം പേര്‍ക്ക് തൊഴിലും വരുമാനവും വിനോദസഞ്ചാരമേഖലയില്‍ ഉറപ്പുവരുത്താനായി എന്ന് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി വിനോദ സഞ്ചാരമേഖലയെ തദ്ദേശീയ ഗ്രാമീണ വികസനത്തിനും ദാരിദ്ര്യ ലഘൂകരണത്തിനും സ്ത്രീശാക്തീകരണത്തിനും ഉപയോഗപ്പെടുത്തുന്നതിന് ഉത്തരവാദിത്ത ടൂറിസം മിഷന് കഴിഞ്ഞു. 3 വര്‍ഷം കൊണ്ട് 35 കോടി രൂപയുടെ വരുമാനം തദ്ദേശ വാസികള്‍ക്ക് നേടിക്കൊടുക്കാന്‍ മിഷന് പ്രവര്‍ത്തനങ്ങള്‍ക്കായി.
എല്ലാ അക്കോമഡേഷന്‍ യൂണിറ്റുകള്‍ക്കും താമസംവിനാ ഉത്തരവാദിത്ത ടൂറിസം ക്ലാസിഫിക്കേഷന്‍ നടപ്പാക്കും. മാലിന്യ സംസ്ക്കരണത്തിന് ടൂറിസം വകുപ്പിന്റെ ഓരോ ഏജന്‍സിയും പദ്ധതി ഉണ്ടാക്കേണ്ടതില്ല. പകരം എല്ലാ ഏജന്‍സികളും ഉത്തരവാദിത്ത ടൂറിസം മിഷനുമായി ചേര്‍ന്ന് ടൂറിസം വ്യവസായികളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പിന്തുണയോടെ ഉത്തരവാദിത്ത ടൂറിസം മിഷന് ആ പദ്ധതികള്‍ നിര്‍വ്വഹണം നടത്തിയാല്‍ മതിയാകും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഉത്തരവാദിത്ത ടൂറിസം മിഷനിലൂ ടെ 140 ഗ്രാമീണ ടൂറിസം പാക്കേജുകളാണ് നടപ്പാക്കുന്നതെന്ന് ടൂറിസം ഡയറക്ടര്‍ പി.ബാല കിരണ്‍ ഐ എ എസ് പറഞ്ഞു. മിഷന്റെ 80% യൂണിറ്റുകളും സ്ത്രീകളാണ് നയിക്കുന്നത്. ഡയറക്ടര്‍ കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ കെ ടി എം പ്രസിഡന്റ് ബേബി മാത്യു സോമതീരം, ഉത്തരവാദിത്ത ടൂറിസം മിഷന് സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ കെ. രൂപേഷ് കുമാര്‍ ,ടൂറിസം ഉപദേശകസമിതി അംഗങ്ങളായ E M നജീബ്, ഏബ്രഹാം ജോര്‍ജ് , പി.കെ.അനീഷ് കുമാര്‍, എം.പി.ശിവദത്തന്‍, മിഷന് കോ ഓര്‍ഡിനേറ്റര്‍ ബിജി സേവ്യര്‍ എന്നിവര്‍ സംസാരിച്ചു.
2008 ല്‍ ആരംഭിച്ച ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തങ്ങള്‍ സംസ്ഥാന വ്യപകമാക്കുന്നതിനായി 2017 ലാണ് ഉത്തരവാദിത്ത ടൂറിസം മിഷന് രൂപീകരിച്ചത്. ഈ മിഷന്റെ മൂന്നു വര്‍ഷക്കാലത്തെ പ്രവര്‍ത്തന ഫലമായി യൂണിറ്റുകളുടെ എണ്ണം 197 ല്‍ നിന്നും 20000 ആയി ഉയര്‍ന്നു. ഈ യൂണിറ്റുകള്‍ക്ക് 3 വര്‍ഷക്കാലം കൊണ്ട് ടൂറിസത്തില്‍ നിന്നും ലഭ്യമായ ആകെ പ്രാദേശിക വരുമാനം 35 കോടി രൂപയാണ്. ഉത്തരവാദിത്ത ടൂറിസം മിഷന് നിലവില്‍ വന്നതിനു ശേഷം മൂന്നു വര്‍ഷക്കാലം കൊണ്ട് പേപ്പര്‍ബാഗ് നിര്‍മ്മാണം, തുണി സഞ്ചി നിര്‍മ്മാണം, വിവിധ കരകൗശല വസ്തുക്കള്‍ ഉണ്ടാക്കല്‍, പപ്പട നിര്‍മ്മാണം, മെഴുകുതിരി നിര്‍മ്മാണം, സാമ്പിള്‍ സോപ്പ് നിര്‍മ്മാണം, എന്നിങ്ങനെ ഉള്ള ട്രെയിനിങ്ങുകള്‍, പ്രാദേശിക ടൂര്‍ ലീഡേഴ്സിനുള്ള ട്രെയിനിങ്,സ്റ്റോറി ടെല്ലിങ് ട്രെയിനിങ്, ശാസ്ത്രീയ മാലിന്യ സംസ്കരണത്തിനുള്ള ട്രെയിനിങ് എന്നിങ്ങനെ വിവിധ 5432 ആളുകള്‍ക്ക് പരിശീലനം നല്കി. എക്സ്പീരിയന്‍ഷ്യല്‍ ടൂറിസം പാക്കേജുകളുടെ എണ്ണം 7 ല്‍ നിന്നും 140 ആയി ഉയര്‍ന്നു. ഉത്തരവാദിത്ത ടൂറിസം മിഷന്റെ ആകെയുള്ള 20000 യൂണിറ്റുകളില്‍ 80% യൂണിറ്റുകളും സ്ത്രീകള്‍ നയിക്കുന്നു. ഇതിലൂടെ ടൂറിസം രംഗത്തെ സ്ത്രീശാക്തീകരണത്തില്‍ വലിയ ഇടപെടലാണ് മിഷന് നിര്‍വ്വഹിച്ചത്. ഉത്തരവാദിത്ത ടൂറിസം മിഷന്റെ മൂന്ന് വര്‍ഷക്കാലത്തെ പ്രവര്‍ത്തങ്ങള്‍ വഴി, 2017 ല്‍-ഡബ്ലിയുടിഎം ന്റെ ഹൈലി കമെന്‍ഡഡ് അവാര്‍ഡ് , 2018 ലെ 'ബെസ്റ് ഇന്‍ റെസ്പോണ്സിബിള് ടൂറിസം' എന്ന വിഭാഗത്തില്‍ ഗോള്‍ഡ് അവാര്‍ഡ്, വേള്‍ഡ് റെസ്പോണ്സിബിള് ടൂറിസം അവാര്‍ഡ്സ് 2018 ലെ 'ബെസ്ററ് ഫോര്‍ മാനേജിങ് സക്സസ് അവാര്‍ഡ്, പസിഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന് അവാര്‍ഡ് 2019 ല്‍ വിമെന്‍ എംപവര്‍മെന്റ് അവാര്‍ഡ് എന്നീ 4 അന്താരാഷ്ട്ര അവാര്‍ഡുകളും 3 നാഷണല്‍ അവാര്‍ഡുകളും ഉള്‍പ്പെടെ 7 അവാര്‍ഡുകളാണ് കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം മിഷന് പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുകയുണ്ടായി.
നാളെ ഉത്തരവാദിത്ത ടൂറിസം മിഷനും ടൂറിസം മേഖലയിലെ പ്രാദേശിക ഇടപെടലുകളും എന്ന വിഷയത്തില്‍ വെബിനാര്‍ നടക്കും. ഉത്തരവാദിത്ത ടൂറിസം മിഷന്റെ ഗുണഭോക്താക്കളാണ് ഈ വെബിനാറില്‍ സംസാരിക്കുന്നത്.
Credits Kerala || Deshabhimani Online News https://ift.tt/3kgYyan
Comments