ഗര്‍ഭിണികളായ രോഗികള്ക്ക് ആശുപത്രികളില് ചികിത്സ നിഷേധിക്കാതിരിക്കാന് കര്ശന നിര്‍ദ്ദേശം നല്‍കി: മുഖ്യമന്ത്രി
തിരുവനന്തപുരം> ഗര്ഭിണികളായ രോഗികള്ക്ക് ആശുപത്രികളില് ചികിത്സ നിഷേധിക്കാതിരിക്കാന് കര്ശന നിര്ദ്ദേശം നല്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്. ഗര്ഭിണികള്ക്ക് കോവിഡ് നില കണക്കിലെടുക്കാതെ പ്രസവ ശുശ്രൂഷകളും മതിയായ ചികിത്സയും ആശുപത്രികള് നല്കണം. കോവിഡിന്റെ പേരില് ഗര്ഭിണികളെ ചില ആശുപത്രികള് മറ്റ് ആശുപത്രികളിലേക്ക് റഫര് ചെയ്യുന്ന സംഭവമുണ്ടായി.
പ്രസവാനന്തര ചികിത്സ, പ്രസവം എന്നിവയുള്പ്പെടെ എല്ലാ ആരോഗ്യസംരക്ഷണ ക്രമീകരണങ്ങളും ഓരോ ആശുപത്രിയിലും ഉറപ്പുവരുത്തണമെന്നും നിര്ദ്ദേശം നല്കിതായി മുഖ്യമന്ത്രി വാര്ത്താ സമ്മേളനത്തില് വ്യക്തമാക്കി
Credits Kerala || Deshabhimani Online News https://ift.tt/3dWhokY
Comments