പ്രവാസികൾക്ക് ധനസഹായം: രേഖകളിലെ തകരാർ തിരുത്താം
തിരുവനന്തപുരം
അടച്ചുപൂട്ടലിനെ തുടർന്ന് നാട്ടിലെത്തി മടങ്ങാനാകാതെവന്ന പ്രവാസികൾക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ധനസഹായത്തിന് അപേക്ഷിച്ച് തുക കിട്ടാത്തവർക്ക് നൽകിയ രേഖകളിലെ തകരാർ പരിഹരിക്കാൻ അവസരം. www.norkaroots.org വെബ്സൈറ്റിലെ Covid Support എന്ന ലിങ്കിൽ കയറി തിരുത്തലുകൾ വരുത്തുക എന്ന ഓപ്ഷനിൽ പോയി ആദ്യം അപേക്ഷിച്ചപ്പോൾ ലഭിച്ച രജിസ്ട്രഷൻ നമ്പരും പാസ്പോർട്ട് നമ്പരും രേഖപ്പെടുത്തി വാലിഡേറ്റ് എന്ന ഓപ്ഷൻ നൽകിയാൽ നിലവിലെ സ്റ്റാറ്റസ് അറിയാം.
അനുബന്ധ രേഖകൾ നൽകാൻ നോർക്കയിൽനിന്ന് എസ്എംഎസ് ലഭിച്ചവർക്ക് വെബ്സൈറ്റിൽ കയറി തിരുത്തൽ വരുത്താം. എൻആർഐ അക്കൗണ്ട് നമ്പർ നൽകിയവർ സേവിങ്സ് ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയശേഷം അനുബന്ധരേഖകൾ വീണ്ടും നൽകണം. രേഖകൾ ഓരോന്നും രണ്ട് എംബിക്ക് താഴെയുള്ള പിഡിഎഫ്, ജെപിഇജി ഫോർമാറ്റിലാകണം. അവസാന തീയതി നവംബർ: 7. സംശയനിവാരണത്തിന് രാവിലെ 10.30 മുതൽ 4.30 വരെ താഴെ പറയുന്ന ഫോൺ നമ്പരുകളിൽ ബന്ധപ്പെടാം.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ: 7736840358, 9747183831. കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്: 9188268904, 9188266904. മലപ്പുറം, കോഴിക്കാട്, വയനാട്, കണ്ണൂർ, കാസർകോട്: 9400067470, 9400067471, 9400067472, 9400067473.
Credits Kerala || Deshabhimani Online News https://ift.tt/37pL9sS
Comments