ഇടുക്കി ഡാമിൽ ജലനിരപ്പുയർന്നു; ആദ്യ ജാഗ്രതാ നിർദ്ദേശം നൽകി
ഇടുക്കി> ഇടുക്കി അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായുള്ള ആദ്യ ജാഗ്രതാ നിർദ്ദേശമായ ബ്ലൂ അലർട്ട് പുറപ്പെടുവിച്ചു.മഴയെ തുടർന്ന് സംഭരണയിലെ ജലനിരപ്പ് 2391.04 അടിയിലെത്തിയപ്പോളാണ് ആദ്യ ജാഗ്രതാ നിർദ്ദേശം നൽകിയത്. സ്ഥിതിഗതികൾ ഡാം സുരക്ഷാവിഭാഗം വിലയിരുത്തുന്നു.
ഒക്ടോബർ 20ന് മുൻപേ ജിനിരപ്പ് 2396.85 അടിയിൽ എത്തിയാൽ ഓറഞ്ച് അലർട്ടും 2397.85 അടിയിലെത്തിയാൽ റെഡ് അലർട്ടും നൽകും. ജലനിരപ്പ് 2398.85 അടിയാകുമ്പോഴാണ് ഡാം തുറക്കുക.
ഡാം തുറക്കുന്നതിന് മുന്നോടിയായി ജില്ലആ ആസ്ഥാനത്ത് കൺട്രോൾ റും തുറന്നു. 9496011994 എന്നീ നമ്പറിൽ ബന്ധപ്പെടാം
Credits Kerala || Deshabhimani Online News https://ift.tt/2SLWN94
Comments