ജമാ അത്തെ ഇസ്ലാമി എതിർപ്പിൽ മാറ്റമില്ല: സമസ്‌ത
കോഴിക്കോട് > ജമാഅത്തെ ഇസ്ലാമിയുമായി സമസ്തയ്ക്കുള്ള വിയോജിപ്പും എതിർപ്പും ശക്തമായി തുടരുമെന്ന് സമസ്ത എസ്വൈഎസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു. ആശയപരമാണ് എതിർപ്പ്.
ജമാഅത്തെയോടും അവരുടെ കക്ഷിയായ വെൽഫെയർ പാർടിയോടും യോജിക്കരുതെന്നതാണ് നിലപാട്. അക്കാര്യത്തിൽ മാറ്റമില്ല. ഇത് സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ കഴിഞ്ഞ ദിവസം ആവർത്തിച്ചിട്ടുണ്ട്.
മുസ്ലിംലീഗ് ജമാഅത്തെയുമായി കൂടുന്നത് അവരുടെ സ്വാതന്ത്ര്യം. ജമാഅത്തെയുമായി കൂടിയാൽ ഭവിഷ്യത്ത് സ്വയം സഹിക്കേണ്ടിവരുമെന്നും സമസ്ത പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ നിലപാട് വ്യക്തമാണെന്നും അബ്ദുസമദ് പൂക്കോട്ടൂർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/37V1ciU
Comments