പ്രതിധ്വനി ജോബ് പോർട്ടൽ: ഐ ടി മേഖലയിലെ സേവനങ്ങൾ ഒരു കുടക്കീഴിൽ


തിരുവനന്തപുരം> കോവിഡ് മഹാമാരിക്കാലത്ത് വലിയൊരു വിഭാഗം ഐ ടി ജീവനക്കാരും പ്രതിസന്ധി ഘട്ടത്തിലൂടെ കടന്ന് പോവുകയാണ്. പുതിയ ജോലി കണ്ടെത്തൽ വലിയ വെല്ലുവിളിയായ സാഹചര്യത്തിലാണ് ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി, പുതിയ തൊഴിലവസരങ്ങൾ വേഗത്തിൽ തൊഴിലന്വേഷകരിലേയ്ക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രതിധ്വനി ജോബ് പോർട്ടൽ ആരംഭിക്കുന്നത്. കമ്പനികൾക്ക് അതത് മേഖലയിലെ വിദഗ്ദ്ധരായ ജീവനക്കാരെ കണ്ടെതടൊനും ഊ പോർട്ടൽ സൗകര്യമാണ്. ഇനിനകം തന്നെ നിരവധി ജീവനക്കാർക്ക് ഈ പ്ലാറ്റ്ഫോം ഉപയോഗിച്ച് മികച്ച പുതിയ തൊഴിലവസരങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്.

കൂടുതൽ സൗകര്യങ്ങളും സേവനങ്ങളും കൂട്ടിച്ചേർത്ത ജോബ് പോർട്ടലിന്റെ പുതിയ വേർഷൻ കേരളത്തിലെ ഐ ടി പാർക്കുകളൂടെ സി. ഇ. ഒ ശശി മീതൽ ഉദ്ഘാടനം ചെയ്തു. മികച്ച പുതിയ തൊഴിലവസരങ്ങൾ കണ്ടെത്തുന്നതിനായി ഈ പ്ലാറ്റ്ഫോം പരമാവധി പ്രയോജനപ്പെടുത്താൻ എല്ലാ ഐടി ജീവനക്കാരോടും പ്രതിധ്വനി അഭ്യർത്ഥിച്ചു.

വെബ്സൈറ്റ് അഡ്രസ് - https://ift.tt/3nmLVNa കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കും jobs@prathidhwani.org എന്ന മെയിൽ ഐഡിയിലോ +91 9995483784(തിരുവനന്തപുരം)/+91 89513 49976(കൊച്ചി) എന്നീ ഫോൺ നമ്പരുകളിലോ ബന്ധപ്പെടുക



Credits Kerala || Deshabhimani ​Online ​News https://ift.tt/3liVLNY

Comments

Archive

Contact Form

Send