മാധ്യമനുണകൾക്കെതിരെ സിപിഐ എം നേതൃത്വത്തിൽജനകീയ കൂട്ടായ്‌മ നാളെ
തിരുവനന്തപുരം
മാധ്യമനുണകൾക്കെതിരെ സിപിഐ എം നേതൃത്വത്തിൽ ഞായറാഴ്ച ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും. നിരന്തരം നുണകൾ നിർമിച്ച് വിവാദവും ആശങ്കയും സൃഷ്ടിക്കുന്ന മാധ്യമ സമീപനങ്ങളെ തുറന്നുകാട്ടാനാണ് കൂട്ടായ്മ.
ഇടതുപക്ഷത്തിനെതിരെ രൂപംകൊണ്ട അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമായാണ് ഭൂരിപക്ഷം മാധ്യമങ്ങളും പ്രവർത്തിക്കുന്നത്. എൽഡിഎഫ് സർക്കാരിന്റെ ജനോപകാരപ്രദമായ കാര്യങ്ങൾ സമൂഹത്തിലേക്ക് എത്താതിരിക്കാൻ വാർത്തകൾ തമസ്കരിക്കുന്നതും പതിവാണ്. മാധ്യമനുണകളെ തുറന്നുകാട്ടേണ്ടത് ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ അനിവാര്യമാണെന്നതിനാലാണ് കൂട്ടായ്മ സംഘടിപ്പിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും കൂട്ടായ്മ.
Credits Kerala || Deshabhimani Online News https://ift.tt/2GgMgjG
Comments