മുഖ്യമന്ത്രിക്കെതിരെ അന്വേഷണം നടത്താന്‍ സിബിഐക്ക് നിര്‍ദ്ദേശം നല്‍കണമെന്ന ഹര്‍ജി തള്ളി ഹൈക്കോടതി

കൊച്ചി> സ്വര്ണ്ണ കള്ളക്കടത്ത്, ലൈഫ് മിഷന് സ്പ്രിംഗ്ളര് കരാര്, എന്നിവയില് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസ് രജിസ്റ്റര് ചെയ്ത് അന്വേഷണം നടത്താന് സിബിഐക്ക് നിര്ദ്ദേശം നല്കണമെന്ന പൊതുതാല്പ്പര്യ ഹര്ജി ഹൈക്കോടതി തള്ളി. പത്രപ്രവര്ത്തകനായ മൈക്കിള് വര്ഗീസ് സമര്പ്പിച്ച ഹര്ജിയാണ് ചീഫ് ജസ്റ്റീസ് അദ്ധ്യക്ഷനായ ബഞ്ച് തള്ളിയത്.

സിബിഐ അന്വേഷണത്തിനെതിരെ ലൈഫ്മിഷന് ഹൈക്കോടതിയില് സമര്പ്പിച്ച ഹര്ജിയില് സര്ക്കാര് അഭിഭാഷകന്റെ സേവനം വിനിയോഗിച്ചത് നിയമപരമല്ലെ ന്ന വാദവും കോടതി തള്ളി.കേസ് റദ്ദാക്കണമെന്ന ലൈഫ്മിഷന്റെ ഹര്ജി സിംഗിള് ബഞ്ചിന്റെ പരിഗണനയിലിരിക്കെ പൊതുതാല്പ്പര്യ ഹര്ജിയിലൂടെ സിംഗിള് ബഞ്ച് നടപടികളെ ചോദ്യം ചെയ്യാനാവില്ലെന്നും കോടതി വ്യക്തമാക്കി. സിംഗിള് ബഞ്ചിന്റെ നടപ്പടികളില് ഇടപെടാനുള്ള ശ്രമമാണ് ഹര്ജിക്കാരന്റെതെന്നും ഹര്ജിയില് പൊതുതാല്പ്പര്യമില്ലെന്നും കോടതി ഉത്തരവില് വ്യക്തമാക്കി.

സ്പ്രിംഗ്ളര് ഉള്പ്പെടെയുള്ള കാര്യങ്ങളില് കേസ് രജിസ്റ്റര് ചെയ്ത് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഹര്ജിക്കാര് നേരത്തെ സമര്പ്പിച്ച ഹര്ജിയും കോടതി തള്ളിയിരുന്നുവെന്ന് വിധിന്യായത്തില് പറഞ്ഞു.ഹര്ജി നിയമാനുസൃതം നില നില്ക്കുന്നതല്ലെന്നും സിംഗിള് ബഞ്ചിന്റെ പരിഗണനയിലുള്ള പല കാര്യങ്ങളുമാണ് ഹര്ജിക്കാരന് പൊതുതാല്പ്പര്യ ഹര്ജിയില് ഉന്നയിക്കുന്നതെന്ന് സര്ക്കാരിനു വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല് സി.പി.സുധാകര പ്രസാദ് ബോധിപ്പിച്ചു.

സര്ക്കാര് ഏജന്സിയായ ലൈഫ്മിഷനു വേണ്ടി സര്ക്കാര് അഭിഭാഷകന് കോടതിയില് ഹാജരായതില് അപാകതയില്ലെന്നും എ.ജി.വിശദീകരിച്ചു. തെളിവില്ലാത്ത ആരോപണങ്ങളാണ് ഹര്ജിക്കാരന്റെതെന്നും എ.ജി.ബോധിപ്പിച്ചു.സ്വര്ണ്ണക്കടത്തില് ഉന്നത സ്ഥാനത്തുള്ളവര്ക്ക് പങ്കുണ്ടെന്നും കുറ്റകൃത്യത്തെക്കുറിച്ച് മുഖ്യമന്ത്രിക്ക് അറിവുണ്ടെന്നും ഹര്ജി ഭാഗം ആരോപിച്ചു.

ഉന്നതര്ക്ക് പങ്കുണ്ടന്ന് ഹര്ജിയില് നിരവധി തവണ ആരോപണം ഉന്നയിച്ചിട്ടുണ്ടെങ്കിലും എന്ത് തെളിവാണ് ഉള്ളതെന്ന് ഹര്ജിയില് വ്യക്തമല്ലെന്ന് കോടതി പറഞ്ഞു. തെളിവില്ലാതെ ആരോപണങ്ങള് ഉന്നയിക്കുന്നത് ഉചിതമല്ലെന്നും സിംഗിള് ബഞ്ചിന്റെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാല് ഇടപ്പെടാനാവില്ലെന്നും കോടതി പറഞ്ഞു. സിബിഐ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്ക്കാര് ഏജന്സി ഹൈക്കോടതിയെ സമീപിച്ചത് അധികാര ദുര്വിനിയോഗമാണെന്ന വാദവും കോടതി തള്ളി

കേസുകള് അന്വേഷിക്കാനുംകുറ്റക്കാരെ നിയമത്തിന് മുന്നില് കൊണ്ടുവരാനും ഉത്തരവാദപ്പെട്ട പ്രോസിക്യൂഷന് തന്നെ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്
നിയമ വിരുദ്ധമാണന്ന വാദവും നിലനില്ക്കില്ല.ലൈഫ് മിഷന് പദ്ധതിയിലെ കമ്മിഷന് ഇടപാടില് ബന്ധമുള്ള സ്വര്ണക്കടത്ത് കേസിലെപ്രതികളായ സ്വപ്ന സുരേഷ്, സരിത്, സന്ദീപ് എന്നിവര്ക്കെതിരെ കേസെടുക്കാന് ബാധ്യതയുള്ള സര്ക്കാര് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത് ഭരണഘടനാവിരുദ്ധമാണന്ന ഹര്ജിക്കാരന്റെ വാദവും കോടതി അംഗീകരിച്ചില്ല.



Credits Kerala || Deshabhimani ​Online ​News https://ift.tt/3mkkWAb

Comments

Archive

Contact Form

Send