കഞ്ചിക്കോട് ദുരന്തം: കോളനിയില്‍ വിഷമദ്യം എത്തിച്ചത് കോണ്‍ഗ്രസ് നേതാവെന്ന് പരാതി
ഞ്ചിക്കോട് > കഞ്ചിക്കോട് ചെല്ലങ്കാവ് ആദിവാസി കോളനിയില് അഞ്ച് പേരുടെ മരണത്തിനിടയാക്കിയ വിഷമദ്യ ദുരന്തത്തില് കോണ്ഗ്രസ് പ്രതിക്കൂട്ടില്. കോളനിയിലേക്ക് മദ്യമെത്തിച്ചത് കോണ്ഗ്രസ് നേതാവാണെന്ന് പരാതികള് ഉയരുന്നു. പുതുശ്ശേരി ബ്ലോക്ക് സെക്രട്ടറിയായ ഗിരീഷ് മദ്യമെത്തിച്ചെന്നും ഗിരീഷിനെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും കെ വി വിജയദാസ് എംഎല്എ പറഞ്ഞു.
ദുരന്തത്തിന്റെ തലേദിവസം ഗിരീഷിന്റെ വീട്ടില് മദ്യസല്കാരം നടത്തി. ദുരന്തത്തില് മരണമടഞ്ഞ ശിവനാണ് കോളനിയിലുള്ളവര്ക്ക് മദ്യം നല്കിയത്. ശിവന് കോണ്ഗ്രസ് പ്രവര്ത്തകനാണ്.
ദുരന്തത്തിന് പിന്നാലെ കോളനിയിലേക്ക് മദ്യമെത്തിച്ചതിന് പിന്നില് രാഷ്ട്രീയ ഇടപെടലുണ്ടെന്ന് ആരോപണമുയര്ന്നിരുന്നു. അന്വേഷണം വേഗത്തില് പൂര്ത്തിയാക്കി കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നാണ് കോളനി നിവാസികളുടെ ആവശ്യം.
Credits Kerala || Deshabhimani Online News https://ift.tt/31GbsaJ
Comments