വി മുരളീധരനെതിരായ പരാതി തീർപ്പാക്കി പ്രധാനമന്ത്രിയുടെ ഓഫീസ്‌; പ്രോട്ടോക്കോൾ ലംഘിച്ചില്ലെന്നും വിശദീകരണം

തിരുവനന്തപുരം > കേന്ദ്രമന്ത്രി വി മുരളീധരനെതിരായ പ്രോട്ടോക്കോൾ ലംഘന പരാതി പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെ അന്വേഷിച്ച് തീർപ്പാക്കി. പ്രോട്ടോക്കോൾ ലംഘനം നടന്നിട്ടില്ലെന്നാണ് കണ്ടെത്തൽ. ഇക്കാര്യത്തിൽ വിദേശകാര്യമന്ത്രാലയത്തോട് റിപ്പോർട്ട് തേടിയിരുന്നു. മുരളീധരന്റെ അനുമതിയോടെ അബുദാബിയിൽ നടന്ന ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ മന്ത്രിതല സമ്മേളനത്തിൽ പി ആർ കമ്പനി മാനേജറും മഹിളാ മോർച്ച നേതാവുമായ സ്മിതാമേനോൻ പങ്കെടുത്തുവെന്ന പരാതിയിലാണ് നടപടി.

ലോക്താന്ത്രിക യുവജനതാദൾ ദേശീയപ്രസിഡന്റ് സലീം മടവൂരാണ് പരാതി നൽകിയത്. മാധ്യമ പ്രവർത്തകയെന്ന രീതിയിലാണ് സ്മിതാമേനോൻ പങ്കെടുത്തതെന്ന് വി മുരളീധരന്റെ വിശദീകരണം നൽകിയിരുന്നു. സ്മിതാ മേനോന്റെ ഭാരവാഹിത്വവും വിദേശയാത്രയും സംബന്ധിച്ച് ബിജെപിയിലും വി മുരളീധരനെതിരെ അഭിപ്രായ വ്യത്യാസങ്ങളുണ്ട്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3obmSNi

Comments

Archive

Contact Form

Send