നീതി വേണം; തന്റെ അവസ്ഥ കോടതി മനസിലാക്കണമെന്ന് നടി
കൊച്ചി > വിചാരണക്കോടതിയില് നിന്ന് നീതി കിട്ടുന്നില്ലന്ന് പ്രോസിക്യൂഷന് തന്നെ പറയുമ്പോള് തന്റെ അവസ്ഥ എന്താണന്ന് കോടതി മനസിലാക്കണമെന്ന് നടി ഹൈക്കോടതിയില്. തട്ടിക്കൊണ്ടുപോയി ദൃശ്യങ്ങള് പകര്ത്തിയ കേസില് കോടതി മാറ്റണമെന്നാവശ്യപ്പെട്ട് സമര്പ്പിച്ച ഹര്ജിയിലാണ് നടി തന്റെ അവസ്ഥ വിശദീകരിച്ചത്. കോടതി മാറ്റണമെന്ന സര്ക്കാരിന്റെ ഹര്ജിയും കോടതിയിലെത്തി.
ഇരയെ ജഡ്ജി ബുദ്ധിമുട്ടിക്കുകയാണന്ന് എന്ത് കൊണ്ട് അപ്പോള് തന്നെ അറിയിച്ചില്ലെന്ന് വാദത്തിനിടെ കോടതി ആരാഞ്ഞു. അറിയിച്ചിട്ടും ജഡ്ജി അത് കണക്കില് എടുത്തില്ലന്ന് സര്ക്കാരും അറിയിച്ചു. ഹര്ജികള് തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി
Credits Kerala || Deshabhimani Online News https://ift.tt/2GbeFYi
Comments