വിജ്ഞാപനമായി; ജില്ലയിലെവിടെയും ഇനി ആധാരം രജിസ്‌ട്രർ ചെയ്യാം


തിരുവനന്തപുരം > സബ്രജിസ്ട്രാർ ഓഫീസ് പരിധി പരിഗണിക്കാതെ ജില്ലയിൽ എവിടെയും ആധാരം രജിസ്റ്റർ ചെയ്യാവുന്ന ‘എനിവെയർ രജിസ്ട്രേഷൻ ’ സമ്പ്രദായത്തിന് വിജ്ഞാപനമായി.

നിലവിൽ ഭൂമി സ്ഥിതി ചെയ്യുന്ന പ്രദേശത്തെ സബ് രജിസ്ട്രാർ ഓഫീസിലെ ആധാരം രജിസ്റ്റർ ചെയ്യാനാകുമായിരുന്നുള്ളു. എന്നാലിപ്പോൾ രജിസ്റ്റർ ചെയ്യുന്ന ഓഫീസർക്ക് ഭൂമി സ്ഥിതി ചെയ്യുന്ന സബ് രജിസ്ട്രാർ ഓഫീസറുടെ ഓൺലൈൻ കൺഫർമേഷൻമാത്രം മതി.

ഇതിലൂടെ മെച്ചപ്പെട്ട സേവനം നൽകുന്ന ഓഫീസ് ജനങ്ങൾ തെരഞ്ഞെടുത്ത് അഴിമതിക്ക് അറുതിവരുത്താനാകുമെന്ന് മന്ത്രി ജി സുധാകരൻ പറഞ്ഞു. ചില ഓഫീസുകളിൽമാത്രം തിരക്കുണ്ടാകുന്ന അവസ്ഥയ്ക്കും മാറ്റം വരും.



Credits Kerala || Deshabhimani ​Online ​News https://ift.tt/34Jh0mT

Comments

Archive

Contact Form

Send