'കേന്ദ്ര ഏജന്‍സികളേയും ആഭ്യന്തര ധനമന്ത്രാലത്തേയും മുരളീധരന്‍ തള്ളിപ്പറഞ്ഞു; സ്ഥാനത്ത് തുടരണമോ എന്ന് 'രാജ്യസ്‌നേഹികള്‍ ' തീരുമാനിക്കുമായിരിക്കും': പി രാജീവ്

കൊച്ചി> കേന്ദ്ര ഏജന്സികളേയും ആഭ്യന്തര ധനമന്ത്രാലയങ്ങളേയും തള്ളിപ്പറഞ്ഞ് കേന്ദ്ര മന്ത്രി വി മുരളീധരന് ഇന്ന് വീണ്ടും രംഗത്ത് വന്നത് അതീവ ഗൗരവതരമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി രാജീവ്. സ്വര്ണ്ണം കടത്തിയത് നയതന്ത്ര ബാഗേജിലൂടെയല്ല എന്ന് ആവര്ത്തിച്ച വി മുരളീധരന് സ്വകാര്യ ബാഗേജായിരുന്നെന്ന പുതിയ വെളിപ്പെടുത്തലും നടത്തിയിരിക്കുകയാണെന്നും രാജീവ് പറഞ്ഞു.

നയതന്ത്ര ബാഗേജാണെന്ന് സിപിഐ എം ആവര്ത്തിക്കുന്നത് ആരെയോ രക്ഷപ്പെടുത്താനാണെന്നും അദ്ദേഹം ആരോപിച്ചിട്ടുണ്ട്.നയതന്ത്ര ബാഗേജില് ഒളിപ്പിച്ചു കടത്തിയ സ്വര്ണ്ണമാണ് പിടിച്ചതെന്ന് ആദ്യം ആധികാരികമായി വ്യക്തമാക്കിയത് അഭ്യന്തര മന്ത്രാലയമായിരുന്നു. എന്ഐഎയെ അന്വേഷണം ഏല്പ്പിച്ച ഉത്തരവില് 'camouflage' എന്ന ഇംഗ്ലീഷ് വാക്കാണ് ഉപയോഗിച്ചിരുന്നത്. സിപിഐ എമ്മിന് ഇംഗ്ലീഷ് അറിയാത്തതാണ് കുഴപ്പമെന്നായിരുന്നു മുരളീധര ഭാഷ്യം.



മന്ത്രിയുടെ ഇംഗ്ലീഷ് പ്രാവീണ്യം മനസിലാക്കിയതുകൊണ്ടായിരിക്കാം എന്ഐഎ യുടെ ഔദ്യോഗിക കുറിപ്പില് 'Through diplomatic baggage' എന്ന് വ്യക്തമായി പറഞ്ഞു. എന്നാല്, മന്ത്രി നിലപാട് ആവര്ത്തിച്ചു. അതു കൊണ്ടു കൂടിയാകാം കേന്ദ്ര ധന സഹമന്ത്രി പാര്ലമെന്റില് നല്കിയ മറുപടിയില് ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും ലളിതമായ വാക്കാണ് പ്രയോഗിച്ചത്. 'in diplomatic baggage' എന്നാണ് മറുപടിയില് പറഞ്ഞിരിക്കുന്നത്.

ഇത്രയും ലളിതമായി കേന്ദ്ര സര്ക്കാര് വ്യക്തമാക്കിയിട്ടും വിദേശകാര്യ മന്ത്രാലയത്തിന്റെ സഹമന്ത്രി നയതന്ത്ര ബാഗേജല്ലെന്ന് ആവര്ത്തിക്കുന്നത് ആരെ രക്ഷിക്കാനായിരിക്കും.ഇനി പാര്ലമെന്റില് നല്കിയ ഉത്തരത്തില് മറ്റൊരു വാചകം കൂടിയുണ്ട്. '' following due procedure, MEA provided clearance to customs authorities'' എന്നു തുടങ്ങുന്ന വാചകത്തിലെ 'MEA' എന്നത് അങ്ങയുടെ മന്ത്രാലയമാണ് സാര്. 'ഈ due process എന്നത് നയതന്ത്ര ബാഗേജ് തുറക്കുന്നതിനുള്ള നടപടി ക്രമമാണ് സാര്'.

സ്വകാര്യ ലഗേജ് എന്ന് ഇന്ന് അങ്ങ് പറഞ്ഞ വിഭാഗത്തില്പ്പെട്ടതായിരുന്നു സ്വര്ണ്ണം അടങ്ങിയ ബാഗേജ് എങ്കില് അത് ജൂണ് 30 നു തന്നെ കസ്റ്റംസ് തുറക്കുമായിരുന്നു. അതിന് വിദേശ കാര്യ മന്ത്രാലത്തിന്റെ അനുമതിയൊന്നും കസ്റ്റംസിനു വേണ്ടതില്ല.


നയതന്ത്ര ബാഗേജ് ആരുടെ മേല്വിലാസത്തിലാണ് വന്നതെന്നും പാര്ലമെന്റിലെ ഉത്തരം വ്യക്തമാക്കുന്നു. അപ്പോള് നയതന്ത്ര ബാഗേജായതു കൊണ്ട് അറ്റാ ഷെ ഉള്പ്പെടെയുള്ളവരെ ചോദ്യം ചെയ്യണ്ടി വരും. നയതന്ത്ര വഴിയിലൂടെ തുടര്ച്ചയായി സ്വര്ണ്ണക്കടത്ത് നടത്തുന്നുവെന്നാണ് എന്ഐഎ പറയുന്നത്. നയതന്ത്ര സംവിധാനങ്ങളെല്ലാം വിദേശകാര്യ മന്ത്രാലയത്തിന്റെ മാത്രം നിയന്ത്രണത്തിലാണ്. അപ്പോള് ചോദ്യം ചെയ്യല് ശരിയായ വഴിക്ക് പോയാല് എവിടെ എത്തി നില്ക്കും എന്ന് അറിയാവുന്നതുകൊണ്ടാണ് നയതന്ത്ര ബാഗേജല്ലെന്ന് മുരളിധരന് ആവര്ത്തിക്കുന്നത്.

രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ട കേസില് അന്വേഷണ ഏജന്സികളെയും ധന, അഭ്യന്തര മന്ത്രാലയങ്ങളേയും പരസ്യമായി തള്ളിപ്പറയുന്ന ആള് മന്ത്രി സ്ഥാനത്തു തുടരാമോ എന്ന് 'രാജ്യസ്നേഹികള് ' തീരുമാനിക്കുമായിരിക്കുമെന്നും പി രാജീവ് വ്യക്തമാക്കി



Credits Kerala || Deshabhimani ​Online ​News https://ift.tt/3nfBZom

Comments

Archive

Contact Form

Send