ബിജെപി നേതാക്കളെ നയിക്കുന്നത്‌ സ്‌ഥാനമോഹം ; അബ്ദുള്ളക്കുട്ടിയുടെ നിയമനം ഉചിതമായില്ല : പി പി മുകുന്ദൻ

കണ്ണൂർ> ബിജെപി ദേശീയ, സംസ്ഥാന നേതൃത്വത്തിന് സ്വന്തം താൽപര്യങ്ങളും സ്ഥാനമോഹവും മാത്രമാണുള്ളതെന്ന് തുറന്നടിച്ച് മുതിര്ന്ന നേതാവ് പി പി മുകുന്ദന്. കൈരളി ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നേതാക്കളുടെ സ്ഥാനമോഹത്തെകുറിച്ച് അദ്ദേഹം വ്യക്തമാക്കിയത്.

കൂടിയാലോചനകള് ഇല്ലാതെയുള്ള തീരുമാനങ്ങള് പാര്ട്ടിയെ നശിപ്പിക്കുമെന്ന് മുകുന്ദന് പറഞ്ഞു.പ്രത്യയശാസ്ത്ര ദൃഢത ഇല്ലാത്തവരെ താക്കോല് സ്ഥാനങ്ങളില് നിയമിക്കരുത്. നേതൃസ്ഥാനത്തേക്ക് നാമനിര്ദേശം അല്ല തിരഞ്ഞെടുപ്പാണ് വേണ്ടത്. പ്രവര്ത്തകരുടെയും പാര്ട്ടിയുടെയും താല്പര്യങ്ങള് കൂടി പരിഗണിച്ചായിരിക്കണം നേതൃത്വം തീരുമാനങ്ങള് എടുക്കേണ്ടത്.

ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തെക്കുള്ള അബ്ദുള്ളക്കുട്ടിയുടെ നിയമനം ഉചിതമായ സമയത്തല്ല. കേന്ദ്ര മന്ത്രി വി മുരളീധരന്റെ പ്രകടനത്തെ കുറിച്ച് വിലയിരുത്താനുള്ള സമയം ആയിട്ടില്ല. എല് കെ അദ്വാനി, മുരളി മനോഹര് ജോഷി തുടങ്ങിയ അനുഭവ സമ്പത്തുള്ള നേതാക്കള്ക്ക് അര്ഹമായ പരിഗണന ദേശീയ നേതൃത്വം നല്കണം. ശോഭ സുരേന്ദ്രന്റ പ്രശ്നങ്ങള് നേതൃത്വം ഇടപെട്ട് പരിഹരിക്കണമെന്നും പി പി മുകുന്ദന് പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3l7o022

Comments

Archive

Contact Form

Send