രണ്ടാം ഘട്ടം പ്രചാരണം ഇന്നവസാനിക്കും
ന്യൂഡൽഹി
ബിഹാറിൽ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ പ്രചാരണത്തിന് ഞായറാഴ്ച സമാപനമാകും. ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ്. സീമാഞ്ചൽ മേഖലയിലെ 94 മണ്ഡലത്തിലാണ് വോട്ടെടുപ്പ്. സമസ്തിപുർ, പട്ന, വൈശാലി, മുസാഫർപുർ ജില്ലകളിലും രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കും. ആർജെഡി നേതാക്കൾ തേജസ്വി യാദവും തേജ് പ്രതാപ് യാദവും രണ്ടാംഘട്ടത്തിൽ ജനവിധി തേടും.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു സമാനമായി ഇത്തവണയും കൂടുതൽ സ്ഥാനാർഥികളും കോടിശ്വരന്മാരാണ്. സ്ഥാനാർഥികളുടെ സത്യവാങ്മൂലം പ്രകാരം 495 പേർക്ക് കോടികളുടെ ആസ്തിയുണ്ട്.
ശരാശരി 1.72 കോടി രൂപയാണ് സ്ഥാനാർഥികളുടെ ആസ്തി.
Credits National || Deshabhimani Online News https://ift.tt/321aztI
Comments