ബംഗാള്‍ ബിജെപി അധ്യക്ഷന് കോവിഡ്
കൊല്ക്കത്ത> ബംഗാള് ബിജെപി അധ്യക്ഷന് ദിലീപ് ഘോഷിന് കോവിഡ് സ്ഥിരീകരിച്ചു.മേദിനിപൂര് എംപി കൂടിയായ ദിലീപ് ഘോഷിന് കഴിഞ്ഞ രണ്ട് ദിവസമായി ശാരീരിക അവശതകളുണ്ടായിരുന്നു.കടുത്ത പനിയെ തുടര്ന്ന് അദ്ദേഹത്തെ
കൊല്ക്കത്തിയിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചിരുന്നു. തുടര്ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
ശരീരത്തിലെ ഓക്സിജന് നില തൃപ്തികരമാണെന്നും 102 ഡിഗ്രി പനിയുണ്ടെന്നും ഡോക്ടര്മാര് അറിയിച്ചു
Credits National || Deshabhimani Online News https://ift.tt/35aIiSd
Comments