പാസഞ്ചർ ട്രെയിനുകൾ പുനഃസ്ഥാപിക്കണം: ഡിആർഇയു
കോഴിക്കോട്
ലോക് ഡൗണിൽ നിർത്തിയ പാസഞ്ചർ ട്രെയിനുകൾ പുനഃസ്ഥാപിക്കണമെന്ന് ദക്ഷിണ റെയിൽവേ എംപ്ലോയീസ് യൂണിയൻ (ഡിആർഇയു). പാസഞ്ചർ ട്രെയിനുകൾ പുനഃസ്ഥാപിക്കാത്തത് സാധാരണക്കാർക്ക് റെയിൽവേ ഗതാഗതം അസാധ്യമാക്കുന്ന അജൻഡയുടെ ഭാഗമാണ്.
2019–-20 വർഷത്തെ ഉയർന്ന ഉൽപ്പാദനക്ഷമതയും വരുമാന വർധനയും കണക്കിലെടുത്ത് ബോണസ് ഉടൻ പ്രഖ്യാപിക്കാൻ റെയിൽവേ മന്ത്രാലയം തയാറാകണം. പിടിച്ചുവച്ച ക്ഷാമബത്തയും വെട്ടിക്കുറച്ച ആനുകൂല്യങ്ങളും അലവൻസുകളും പുനഃസ്ഥാപിക്കണം. പ്രിവിലേജ് പാസിന് പകരം ഇ പാസ് ഏർപ്പെടുത്താനുള്ള തീരുമാനം ഉപേക്ഷിക്കണം. റെയിൽവേയിലെ ഒഴിവുകൾ നികത്താൻ അടിയന്തര നടപടിയെടുക്കണമെന്നും എല്ലാ സ്വകാര്യവൽക്കരണ നടപടിയും പിൻവലിക്കണമെന്നും ഡിആർഇയു കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു.
Credits Kerala || Deshabhimani Online News https://ift.tt/35bkehL
Comments