അശോകൻ ആലപ്രത്ത് അന്തരിച്ചു
കോഴിക്കോട്> കേരള ബ്ലഡ് ഡോണേഴ്സ് ഫോറം ജില്ല പ്രസിഡണ്ടും ആകാശവാണി ഗസ്റ്റ് ആർട്ടിസ്റ്റുമായ അശോകൻ ആലപ്രത്ത് (55) നിര്യാതനായി.നഗരത്തിലെ കലാ-സാംസ്ക്കാരിക - ജീവകാരുണ്യ മേഖലകളിലെ മികച്ച സംഘാടകനായിരുന്നു.ആകാശവാണി കോഴിക്കോട് നിലയത്തിലെ 'ശ്രദ്ധ' ഉൾപ്പെടെ വിവിധ പരിപാടികളുടെ അവതാരകനുമാണ്.
രക്തദാനത്തിൻ്റ പ്രധാന്യം പ്രചരിപ്പിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചിരുന്നു.പരസ്യ നിർമ്മാണ രംഗത്തും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.
ലയൺസ് ക്ലബ്ബ് ഇൻ്റർ നേഷനൺ, എയിഡ്സ് കൺട്രോൺ സൊസൈറ്റി തുടങ്ങി നിരവധി സംഘടനകളുടെ ഭാരവാഹിയാണ്.
ഭാര്യ: ബിന്ദു.മക്കൾ: അഭിനന്ദ, അഭിറാം.അച്ഛൻ: പരേതനായ ശങ്കുണ്ണി.അമ്മ: ഇന്ദിര.സഹോദരങ്ങൾ: വിജയൻ ആലപ്രത്ത്, ജസീത, സജിത.
സംസ്ക്കാരം കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ചൊവ്വാഴ്ച ഉച്ചക്ക് 12ന് മാങ്കാവ് ശ്മശാനത്തിൽ.
Credits Kerala || Deshabhimani Online News https://ift.tt/3lirIGh
Comments