കോവിഡ്‌ ബാധിച്ച്‌ മരിക്കുന്നവർക്ക്‌ മാന്യമായ സംസ്‌കാരം; ഹൈക്കോടതി കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ നിലപാട് തേടി

കൊച്ചി > കോവിഡ് ബാധിച്ച് മരിക്കുന്നവർക്ക് മാന്യമായ സംസ്ക്കാരത്തിന് അവസരം ഒരുക്കണമെന്നാവശ്യപ്പെട്ട്സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിലപാട് തേടി. മലപ്പുറം ഐക്കരപ്പടി സ്വദേശി മുഹമ്മദ് ഹാലിം സമർപ്പിച്ച
ഹർജിയാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് പരിഗണിച്ചത്.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മാർഗനിർദ്ദേശപ്രകാരമാണ് ഇപ്പോൾ സംസ്ക്കാരമെന്നും
പരേതർക്ക് മതപരമായ അവകാശങ്ങൾ ലഭിക്കുന്നില്ലന്നും ഇത് ഭരണഘടനാ ലംഘനമാണന്നും ഹർജിയിൽ പറയുന്നു.

ഹർജിക്കാരന്റെ ബന്ധുക്കളെ മരിച്ചയാളുടെ മുഖം കാണാൻ അനുവദിച്ചില്ല. പരേതർക്ക് മതപരമായ കർമ്മങ്ങൾക്ക് അവകാശമുണ്ടന്നും നിയന്ത്രണങ്ങളിൽ ഇളവിന് നിർദേശിക്കണമെന്നും
ഹർജിയിൽ ആവശ്യമുണ്ട്.



Credits Kerala || Deshabhimani ​Online ​News https://ift.tt/31XLcsz

Comments

Archive

Contact Form

Send