രാഹുല്‍ ഗാന്ധി വീണ്ടും ഹാഥ്‌രാസിലേക്ക്; വഴി തടഞ്ഞ് യോഗി സര്‍ക്കാര്‍, വന്‍ പൊലീസ് സന്നാഹം

ന്യൂഡല്ഹി> യുപിയിലെ ഹാഥ്രാസില് പീഡനത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്കുട്ടിയുടെ വീട്ടിലേക്കു വീണ്ടും യാത്രതിരച്ച രാഹുല് ഗാന്ധിയുടെ വഴിതടഞ്ഞ് ഉത്തര്പ്രദേശ് സര്ക്കാര്. വലിയ തോതിലുള്ള പൊലീസിനെയാണ് സ്ഥലത്ത് വിന്യസിച്ചിരിക്കുന്നത്.

ഹാഥ്രാസിലെ ബൂള്ഗാര്ഹി ഗ്രാമത്തിന് പുറത്തായാണ് പൊലീസുകാരെ വിന്യസിച്ചിരിക്കുന്നത്.
ഇത് രണ്ടാം തവണയാണ് രാഹുല് പെണ്കുട്ടിയുടെ കുടുംബത്തെ കാണാനുള്ള ശ്രമം നടത്തുന്നത്. പ്രിയങ്ക ഗാന്ധിയുള്പ്പെടെയുള്ള കോണ്ഗ്രസിലെ ചില നേതാക്കള്ക്കൊപ്പമാണ് രാഹുല് ഹാഥ്രാസിലേക്ക് വരുന്നത്.

ഹാഥ്രാസിലെ കുടുംബത്തെ സന്ദര്ശിക്കുന്നതില് നിന്നും തന്നെ തടയാന് ഒരു ശക്തിക്കും സാധിക്കില്ലെന്നും കുടുംബത്തെ കണ്ടിരിക്കുമെന്നും രാഹുല് പറഞ്ഞു. ഹാഥ്രാസിലെ പെണ്കുട്ടിയോടും കുടുംബത്തോടും യു.പി സര്ക്കാര് സ്വീകരിച്ച നിലപാട് തനിക്ക് സഹിക്കാന് കഴിയില്ലെന്നും ഒരു യഥാര്ത്ഥ ഇന്ത്യക്കാരനും ഇത് സഹിക്കരുതെന്നും രാഹുല് ഗാന്ധി പറഞ്ഞു.

യുപി സര്ക്കാരും പൊലീസും ആ സ്ത്രീയോടും കുടുംബത്തോടും പെരുമാറിയതു സ്വീകാര്യമല്ലെന്നും ഒരു
ഇന്ത്യക്കാരനും ഇത് അംഗീകരിക്കില്ലെന്നും രാഹുല് ഹിന്ദിയില് ട്വീറ്റ് ചെയ്തു.



Credits National || Deshabhimani ​Online ​News https://ift.tt/3iowtfz

Comments

Archive

Contact Form

Send