സെക്‌സ് റാക്കറ്റ്: രാജസ്ഥാനില്‍ കോണ്‍ഗ്രസ് -ബിജെപി നേതാക്കള്‍ പിടിയില്‍

ജയ്പൂര്> സെക്സ് റാക്കറ്റ് നടത്തി വന്നിരുന്ന ബിജെപി -കോണ്ഗ്രസ് നേതാക്കള് പൊലീസ് പിടിയില്. രാജസ്ഥാനിലെ സാവായി മധൊപുര് ജില്ലയിലാണ് സംഭവം.പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ പലര്ക്കുമായി കാഴ്ച വെച്ച സംഭവത്തിന്റെ അന്വേഷണമാണ് സെക്സ് റാക്കറ്റില് വന്നു നിന്നത്.

സംഭവത്തില് അറസ്റ്റിലായത് ബിജെപിയുടെ മുന് ഭാരവാഹിയായിരുന്ന സുനിത വെര്മയായിരുന്നു. കോണ്ഗ്രസ് ഭാരവാഹിയായിരുന്ന പൂനം ചൗധരി ഒളിവിലാണ്. ഇവര്ക്കായുള്ള തിരച്ചില് തുടരുകയാണ്6.

പെണ്കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് ഇവരെ പൊലീസ് പിടികൂടിയത്. മകള്ക്ക് പണം വാഗ്ദാനം ചെയ്ത് സംഘം കെണിയില് വീഴ്ത്തുകയായിരുന്നു എന്ന് പെണ്കുട്ടിയുടെ മാതാപിതാക്കള് ആരോപിക്കുന്നു.

സെപ്റ്റംബര് 22ന് ആയിരുന്നു പെണ്കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില് പൊലീസ് എഫ്ഐആര് റജിസ്റ്റര് ചെയ്തത്. ബിജെപിയുടെ മുന് സാവായി മധോര്പുര് ജില്ല അധ്യക്ഷയായിരുന്നു സുനിത വെര്മ. കോണ്ഗ്രസിന്റെ സേവ ദല് ജില്ല വുമണ് അധ്യക്ഷയായിരുന്നു പൂനം ചൗധരി.

പ്രായപൂര്ത്തി ആകാത്ത പെണ്കുട്ടികളെ കെണിയില് വീഴ്ത്തിയായിരുന്നു ഇവര് സെക്സ് റാക്കറ്റ് നടത്തിയിരുന്നത്. ഇവര്ക്കൊപ്പം പ്രവര്ത്തിച്ചിരുന്ന മറ്റ് നാല് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇതില് രണ്ട് പേര് സര്ക്കാര് ഉദ്യോഗസ്ഥരാണ്.





Credits Kerala || Deshabhimani ​Online ​News https://ift.tt/3jvLRZ0

Comments

Archive

Contact Form

Send