നവജാതശിശുമരണം കുറയ്‌ക്കൽ : രാജ്യത്തിന്‌ 10 വർഷംമുമ്പേ നടന്ന്‌ കേരളം


ന്യൂഡൽഹി
നവജാതശിശുമരണനിരക്ക് കുറയ്ക്കുന്നതിൽ രാജ്യം പത്തുവർഷത്തിനപ്പുറം കാണുന്ന ലക്ഷ്യം കേരളം ഇതിനകം പൂർത്തീകരിച്ചുകഴിഞ്ഞതായി കേന്ദ്രസർക്കാർ റിപ്പോർട്ട്. 2030ൽ ശിശുമരണനിരക്ക് 1000 ജനനത്തിന് 10ൽ താഴെ എത്തിക്കുകയാണ് കേന്ദ്രസർക്കാർ ലക്ഷ്യം. ഇത് കേരളം ഇപ്പോൾത്തന്നെ കൈവരിച്ചുകഴിഞ്ഞതായി ആരോഗ്യമന്ത്രാലയത്തിന്റെ ‘ഇന്ത്യ നവജാതശിശുക്കൾക്കുള്ള കർമപദ്ധതി’ റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

നിലവിൽ ദേശീയ ശരാശരിയായ 1000 ജനനത്തിന് 23 മരണം എന്നതിൽ കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ്, ചത്തീസ്ഗഢ്, ഒഡിഷ എന്നിവിടങ്ങളിലെ സാഹചര്യം ആശങ്കാജനകമാണ്. പഞ്ചാബ്, മഹരാഷ്ട്ര, തമിഴ്നാട്, ഹിമാചൽപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ശിശുമരണനിരക്ക് കുറയ്ക്കാൻ സാധിച്ചതായും റിപ്പോർട്ട് പറയുന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/370437Q

Comments

Archive

Contact Form

Send