അങ്കമാലിയില്‍ വന്‍ കഞ്ചാവ് വേട്ട; 100 കിലോ പിടിച്ചെടുത്തു
അങ്കമാലി > അങ്കമാലിയില് കഞ്ചാവിന്റെ വന് ശേഖരം പിടികൂടി. രണ്ട് കാറുകളിലായി കടത്തുകയായിരുന്ന 104 കിലോ കഞ്ചാവ് നര്കോട്ടിക് സ്പെഷല് സ്ക്വാഡും പൊലീസും ചേര്ന്നാണ് പിടികൂടിയത്. ഇടുക്കി സ്വദേശികളായ ചന്ദു, അന്സല്, നിസാര് എന്നിവരെ കസ്റ്റഡിയിലെടുത്തു.
പുലര്ച്ചെ 2.30ഓടെ അങ്കമാലി നഗരത്തില് ലോറി വട്ടം വച്ചാണ് രണ്ടു കാറുകള് തടഞ്ഞത്. റൂറല് എസ്പി കെ കാര്ത്തികിന്് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ആലുവ ഡിവൈഎസ്പി ജി വേണുവിന്റെ നിര്ദേശപ്രകാരം എസ്എച്ച്ഒ സോണി മത്തായി, അങ്കമാലി പ്രിന്സിപ്പല് എസ്ഐ റ്റി ഐ സൂഫി, നര്കോട്ടിക് സ്ക്വാഡ് ഉദ്യാഗസ്ഥരായ നിസാര്, ഷാജി എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
ഇതരസംസ്ഥാനത്ത് നിന്ന് ഇടുക്കിയിലെത്തിച്ച് അവിടെ നിന്ന് വിതരണം ചെയ്യുകയായിരുന്നു ഉദ്ദേശമെന്ന് കരുതുന്നു. പൊലീസ് കൂടുതല് അന്വേഷണമാരംഭിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/33f4N82
Comments