ബിഹാറിൽ 12 സീറ്റിൽ ഇടത്‌പാർടികൾ മുന്നിൽ

പാറ്റ്ന > ബിഹാറിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 12 സീറ്റിൽ ഇടത് പാർടികൾക്ക് ലീഡ്. സിപിഐ എം 4 സീറ്റിലും സിപിഐഎംഎൽ 7 സീറ്റിലും സിപിഐ 1സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. മഞ്ചി മണ്ഡലത്തിലാണ് സിപിഐ എം സ്ഥാനാർഥി മുന്നിട്ട് നിൽക്കുന്നത്.

സിപിഐ എം സ്ഥാനാർഥികളായി ബിഭുതിപൂരില് നിന്ന് അജയ്കുമാര്, മതിഹാനിയില് നിന്ന് രാജേന്ദ്രപ്രസാദ് സിംഗ്, പിപ്രയില് നിന്ന് രാജ്മംഗല് പ്രസാദ് മാജിയില് നിന്ന് സത്യേന്ദ്ര യാദവ് എന്നിവരാണ് മത്സരിക്കുന്നത്.


മഹാജൻ സഖ്യത്തിനൊപ്പമാണ് ഇടത്പാർടികൾ മത്സരിക്കുന്നത്.മഹാജന സഖ്യം 124 ഇടത്ത് മുന്നിലാണ്. അതിൽ ആർജെഡി 85 ഇടത്തും കോൺഗ്രസ് 27 ഇടത്തും മുന്നിലാണ്..



Credits National || Deshabhimani ​Online ​News https://ift.tt/3kgmGcu

Comments

Archive

Contact Form

Send