ബിഹാറിൽ ഇരുസഖ്യവും ഒപ്പത്തിനൊപ്പം; ഭൂരിപക്ഷത്തിന്‌ വേണ്ടത്‌ 122 സീറ്റ്‌

പട്ന > ബിഹാറിൽ 243അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രണ്ട് മണിക്കൂർ പിന്നിട്ടപ്പോൾ രണ്ട് പ്രധാന മുന്നണിയും ഒപ്പത്തിനൊപ്പം ലീഡ് ചെയ്യുന്നു. ബിജെപി ജെഡിയു സഖ്യമായ എൻഡിഎ 118 ഇടത്തും ആർജെഡി നേതൃത്വം നൽകുന്ന മഹാജനസഖ്യം 116 ഇടത്തും മുന്നിലാണ്. എൽജെപി ആർിടത്തും മറ്റുള്ളവർ 2 ഇടത്തും ലീഡ് ചെയ്യുന്നു. കേവല ഭൂരിപക്ഷത്തിന് 122 സീറ്റാണ് വേണ്ടത്.

മഹാജന സഖ്യത്തിൽ ആർജെഡി 71. കോൺഗ്രസ്‐ 31, സിപിഐഎംഎൽ ‐6, സിപിഐഎം ‐3, സിപിഐ‐3 എന്നിങ്ങനെയാണ് ലീഡ് ചെയ്യുന്നത്.

എൻഡിഎ സഖ്യത്തിൽ ബിജെപി ‐59, ജെഡിയു‐43, എച്ച്എഎം‐3. വിഐപി ‐5 എന്നിങ്ങനെയാണ് ലീഡ് ചെയ്യുന്നത്.

. ആർജെഡിയുമായി നേരിട്ട് ഏറ്റുമുട്ടിയ ഇടങ്ങളിൽ നീതീഷിന്റെ ജെഡിയു സ്ഥാനാർഥികൾ പിന്നിലാണ്.

വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറിൽ മഹാജനസഖ്യം വളരെ മുന്നിലായിരുന്നു. കനത്ത തിരിച്ചടിയാണ് ഭരണകക്ഷിയായ എൻഡിഎക്ക് നേരിടേണ്ടി വന്നത്.

ഇടതുപക്ഷം ഉൾപ്പെടുന്ന മഹാസഖ്യവും ബിജെപിയുടെ എൻഡിഎയുമാണ് മുഖാമുഖം ഏറ്റുമുട്ടുന്ന പ്രധാന കക്ഷികൾ. വിവിപാറ്റുകൾകൂടി എണ്ണുന്നതിനാൽ പൂർണഫലം പുറത്തുവരാൻ വൈകുന്നേരമാകും.

അഭിപ്രായ സർവേകൾ എൻഡിഎയ്ക്ക് തുടർഭരണം പ്രവചിച്ചിരുന്നെങ്കിലും എക്സിറ്റ് പോളുകളിൽ മഹാസഖ്യത്തിനാണ് മേൽക്കൈ.

243 അംഗ നിയമസഭയിൽ ഭൂരിപക്ഷത്തിന് 122 സീറ്റാണ് വേണ്ടത്. 2015ൽ ആർജെഡി 80, ജെഡിയു 71, ബിജെപി 53, കോൺഗ്രസ് 27, സിപിഐ എംഎൽ 03 എന്നിങ്ങനെയായിരുന്നു കക്ഷിനില. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആർജെഡി–- ജെഡിയു–-കോൺഗ്രസ് സഖ്യമാണ് എൻഡിഎയെ നേരിട്ടത്. നിതീഷ് മുഖ്യമന്ത്രിയായെങ്കിലും 2017ൽ വീണ്ടും ബിജെപിയോടൊപ്പം ചേർന്നു.



Credits National || Deshabhimani ​Online ​News https://ift.tt/3paSmDM

Comments

Archive

Contact Form

Send