കുന്നുമ്മൽ അഭിമാനത്തിന്റെ കുന്നിന്മേൽ ; 13 സീറ്റിൽ 10ലും എൽഡിഎഫിന്‌‌‌ വനിതാ സ്ഥാനാർഥികൾ


കുറ്റ്യാടി
പതിമൂന്ന് വാർഡിൽ 10ലും വനിതകൾ–- സ്ത്രീപദവി എന്നാൽ സംവരണവും സൗജന്യവുമല്ലെന്ന് തെളിയിച്ച് കോഴിക്കോട് കുന്നുമ്മൽ പഞ്ചായത്തിൽ എൽഡിഎഫിന് 10 വനിതാ സ്ഥാനാർഥികൾ. ഇടതുമുന്നണിയിൽ സിപിഐ എമ്മിന്റെ 10ൽ ഏഴ് വാർഡിലും വനിതകളാണ് സ്ഥാനാർഥികൾ. സിപിഐ, എൽജെഡി, എൻസിപി കക്ഷികളും വനിതകളെയാണ് മത്സരിപ്പിക്കുന്നത്.

സ്ത്രീപദവിയിൽ മാതൃകാപരമായ മാറ്റങ്ങൾക്ക് നേരത്തെ തുടക്കമിട്ടതാണ് കുന്നുമ്മൽ പഞ്ചായത്ത്. പ്രസിഡന്റുപദം സംവരണം ചെയ്യുന്നതിനുംമുമ്പ് സ്ത്രീകളെ സാരഥിയാക്കിയ ചരിത്രമുണ്ട് ഇവിടെ. മുൻ എംഎൽഎ കെ കെ ലതികയായിരുന്നു ഇവിടെ പഞ്ചായത്ത് പ്രസിഡന്റായ ആദ്യ വനിത. ലതിക രണ്ടു തവണ കുന്നുമ്മൽ പഞ്ചായത്തിനെ നയിച്ചിട്ടുണ്ട്. രാധിക ചിറയിൽ ഒരു തവണ പ്രസിഡന്റും ഒരിക്കൽ വൈസ്പ്രസിഡന്റുമായി.



Credits Kerala || Deshabhimani ​Online ​News https://ift.tt/32OKRJb

Comments

Archive

Contact Form

Send